രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ

പ്രകൃതി എല്ലാവരുടേയും അമ്മയാണ്. പ്രകൃതി ആവുന്ന അമ്മ പല പ്രാവശ്യവും നമ്മളെ രക്ഷിച്ച കഥയുണ്ട്. പ്രകൃതിയില് പുഴകളും കായലുകളും തോടുകളും മരങ്ങളും ചെടികളും ഉണ്ട്. ഈ അടുത്ത കാലത്ത് നമ്മൾ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ മുറിക്കുന്നു, കുന്നിടിച്ചു നിരപ്പാക്കുന്നു അങ്ങനെ പല ദ്രോഹങ്ങളും പ്രകൃതിയോട് നമ്മൾ ചെയ്യുന്നു. നമ്മുടെ പ്രകൃതി പല പ്രശ്നങ്ങളും നേരിടുന്നു. വായു മലിനീകരണവും ശബ്ദ മലിനീകരണവും ജല മലിനീകരണവും പ്രകൃതിക്ക് പ്രശ്നമായി വരും. <

നമ്മൾ കാണുന്ന ഓരോ വസ്തുവും പ്രകൃതിയിൽ ഉള്ളതാണ്. പ്രകൃതിയിൽ നമുക്ക് വേണ്ട എല്ലാ സാധനങ്ങളും ഉണ്ട്. പ്രകൃതിയെ നമ്മുക്ക് രക്ഷിക്കുവാൻ മരങ്ങൾ മുറിക്കാതെ പുതിയവ വച്ച് പിടിപ്പിക്കണം. മൃഗങ്ങൾ, മരങ്ങൾ , മത്സ്യങ്ങൾ , പക്ഷികൾ തുടങ്ങി എല്ലാ ജീവജാലങ്ങൾക്കും മനുഷ്യരെ പോലെ തന്നെ പ്രകൃതിയിൽ അവകാശം ഉണ്ട്. അവരെ ഉപദ്രവിക്കരുത്. നമ്മുടെ പ്രകൃതിയിൽ കുറെ അത്ഭുതങ്ങൾ ഉണ്ട്. പ്രകൃതി നമ്മുടെ വരദാനമാണ്. പ്രകൃതി ആകുന്ന അമ്മയെ നമ്മൾ നശിപ്പിക്കരുത്.

അനഘ. എം. പി
3 D രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം