രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

എന്തു ഭംഗി നിന്നെ കാണാൻ
എന്നുമെൻ മനതാരിൻ
നീയൊരു സ്വർഗ്ഗ സുന്ദരി
നിന്നിലെ താളവും ലയവും
അനുഭൂതി പകരുമീ
അങ്കലാവണ്യവും,
നിൻ മാറിടത്തിലേ ചൂടേറ്റ്
 നീ ചുരത്തിയ അമൃത് സേവിച്ചു
എത്ര ജീവൻ കണികൾ.....


വാനിൽ ഏറി പറക്കും ചെമ്പരുന്തും
തലയുയർത്തി ചിരിച്ചുനിൽക്കും ചെമ്പരത്തിയും
അണ്ണാനും വണ്ണാനും കിളിവാലൻ പക്ഷിയും
പച്ച കിളികളും പച്ച തത്തയും
പച്ച പുൽമേട്ടിൽ ഉല്ലസിക്കും
പശു കിടാങ്ങളും അരുമയായ ആട്ടിൻ കിടാങ്ങളും
താത്താൻ മുള്ളിനോട് കിന്നാരം കൂടാൻ
നോക്കും പൂച്ച കുട്ടിയും
ആത്മസുഹൃത്തുക്കളെപോലെ കിന്നാരം
ചൊല്ലും നായയും, പൂച്ചയും, ആടും, പശുവും
സ്വര്ണവര്ണത്തില് പ്രഭചൊരിഞ്ഞ നെൽക്കതിരുകൾ
മന്ദമാരുതൻ തഴുകി കവിത
മൊഴിയുന്ന കാവൽ കല്പവൃക്ഷങ്ങളും
തുള്ളിച്ചാടി, കിന്നാരം ചൊല്ലി നടന്നിടുന്നു
നിൻപ്രിയ മക്കളേവരും.
എൻപ്രിയ പ്രകൃതിയെ നീ എത്ര സുന്ദരി..
 

കീർത്തന. ടി
4 C രാമഗുരു യു പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത