രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

ഈ ലോകത്തു കുറെ രാജ്യങ്ങളുണ്ട് എന്നു നമ്മൾ എല്ലാവർക്കും അറിയാം ഉദാ : ഇന്ത്യ, ചൈന, ഇറ്റലി, ഇറാൻ തുടങ്ങിയവ. ചൈന എന്നാ രാജ്യത്തു ഒരു ദിവസം ഒരു വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് ആ വൈറസിന് കൊറോണ എന്നു പേരിട്ടു ചില നിർദേശങ്ങൾ വെച്ചു. ഉദാ :കൈകൾ സോപ്പിട്ടു ഇടയ്ക്കിടെ കഴുകുക, കൂട്ടംകൂടി നിൽക്കരുത് തുടങ്ങിയവ. പക്ഷെ ഈ വൈറസ് ചൈനയിൽ ആയതിനാൽ മറ്റു രാജ്യങ്ങളിലെ ആളുകൾ ഈ നിർദേശങ്ങൾ പാലിച്ചില്ല. അതിനെത്തുടർന്ന് കൊറോണ വൈറസ് ലോകത്തെമ്പാടും പടർന്നു. ഇന്ത്യ, അമേരിക്ക, ഇറ്റലി, ഇറാൻ, ജർമനി കൂടാതെ എല്ലാ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജില്ലകളിലും കൊറോണ വൈറസ്‌ പടർന്നുപിടിച്ചു. ഇന്ത്യയിലെ കേരളം എന്നാ സംസ്ഥാനത്തു കാർത്തു എന്നു പേരുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു. കാർത്തു തന്റെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. കാർത്തുവിനു ഒരു കൂട്ടുകാരൻ ഉണ്ട് അവന്റെ പേരാണ് അപ്പു. ഒരു ദിവസം അപ്പു കാർത്തുവിന്റെ വീട്ടിൽ പോയി അവളെ കളിക്കാൻ വിളിച്ചു. അപ്പോൾ കാർത്തു പറഞ്ഞു അപ്പു നീ കാര്യമൊന്നും അറിഞ്ഞില്ലേ, ഇപ്പോൾ കൊറോണ വൈറസ്‌ പടർന്നു പിടിച്ചിരിക്കുന്ന കാലമാണ്, ഈ അവധികാലം എല്ലാവരും വീടിനുള്ളിലാണ് ആഘോഷിക്കേണ്ടത് അതുകേട്ടു അപ്പു പറഞ്ഞു വീട്ടിലോ അതെങ്ങിനെ? അപ്പോൾ കാർത്തു പറഞ്ഞു വീട്ടിനുള്ളിൽ കളിക്കാവുന്ന ഒത്തിരി കാലികളില്ലേ, കളിപ്പാട്ടങ്ങളുണ്ടാക്കാം, പടം വരക്കാം, പുസ്തകങ്ങൾ വായിക്കാം, അച്ഛനെയും അമ്മയെയും സഹായിക്കാം, അച്ഛന്റെയും അമ്മയുടെയും കൂടെ കളിക്കാം. അതെല്ലാം കേട്ടു അപ്പു പറഞ്ഞു എന്നാൽ ശരി ഞാൻ വേഗം വീട്ടിൽ പോകട്ടെ, അപ്പോൾ കാർത്തു പറഞ്ഞു അപ്പു നീ വീട്ടിൽ എത്തിയാൽ കൈ കഴുകാൻ മറക്കരുത്. വ്യക്തി ശുചിത്വമാണ് വൈറസിന്റെ വ്യാപനം തടയാനുള്ള ഏക മാർഗം.

അനാമിക. പി
5 ബി രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ