അരുളുക എനിക്കു നീ മോചനം
നിർത്തുക നിൻ താണ്ഡവം കോവിഡേ
എന്തിനായ് പിറന്നു നീ മാനവർ തൻ ഭൂവിൽ?
എന്തിനായ് അടുത്തൂ കലി തൻ ദൂതനായ് നീ!
വിരാമമിട്ടൂ നീ സാമൂഹിക സമ്പർക്കങ്ങൾ
തകർന്നടിഞ്ഞു മാനവർ തൻ ആഹ്ലാദം
അത്യാഗ്രഹത്തിനൊരന്ത്യമോ നീ?
പ്രകൃതി തൻ ചാവേറോ നീ?
എന്തിനു നീ വന്നു... വന്നരികിൽ നിന്നു?
ശാന്തമാം സമൂഹം വീണ്ടെടുക്കുവാനോ?
സ്വാർത്ഥതയ്ക്ക് ഒരന്ത്യമിടുവാനോ?
നൽകൂ നീ മോചനം ഒരു തവണ കൂടി
ആവർത്തിക്കില്ല ഒരിക്കലും ഇനിയി-
മാനവരാശി തൻ കടന്നാക്രമണം
കോവിഡേ അരുളു ഞങ്ങൾക്ക് മാപ്പ്