രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
നമ്മുടെ രാജ്യത്തിൻറെ അതിർത്തികൾ അപ്പുറത്തുനിന്നും അപ്രതീക്ഷിതമായ ഒരു അതിഥി വന്നെത്തി.കോവിഡ് 19 ! ആ മഹാമാരി ക്കെതിരെ നമ്മൾ ഒന്നടങ്കം പോരാടി പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. മറ്റ് രാജ്യങ്ങളെക്കാൾ മരണസംഖ്യയു൦ രോഗബാധിതരു൦ ഇന്ത്യയിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു .ഡോക്ടർമാർ, നഴ്സുമാർ,പോലീസുകാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെല്ലാം അവരുടെ ജീവൻ പോലും നോക്കാതെ നമുക്കുവേണ്ടി കഠിനാധ്വാനത്തിൽ ആണ്. നമ്മുടെ പ്രധാനമന്ത്രി ഏപ്രിൽ 14വരെ ലോക്ക് ഡൗൺ തീരുമാനിച്ചിരിക്കുകയാണ്. ഇൗ സമയത്ത് നമ്മൾ എല്ലവരു൦ വീടിനുള്ളിൽ തന്നെ ഇരിക്കുക കവിത കഥ ,പാട്ട് ,ഡാൻസ് തുടങ്ങിയ രസകരമായ കളികൾ ഏർപ്പെട്ട് സന്തോഷത്തോടുകൂടി എല്ലാവരും ഇരിക്കുക. കഴിയുന്നതു൦ പുറത്ത് പോകാതിരിക്കുക. നമ്മളിൽ പലരു൦ കൊറേ യെ ഒരു തമാശയായി എടുക്കുകയും അതിൻറെ ഭീകരാവസ്ഥ തിരിച്ചറിയാത്ത വരും മാണ് നമ്മൾ സോപ്പിട്ട് ഇടക്കിടെ കൈകൾ കഴുകുക ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക ശുദ്ധിയില്ലാത്ത കൈകൾകൊണ്ട് ശരീരഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക ഇത്തരം കാര്യങ്ങളെല്ലാം കർശനമായി പാലിച്ചാൽ തന്നെ മരണസംഖ്യ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. ഭയമല്ല ജാഗ്രതയാണ് വേണ്ടത്.വ്യാജവാർത്തകൾ ആരുംതന്നെ പ്രചരിപ്പിക്കാതിരിക്കുക നാടിൻറെ നട്ടെല്ലായ പ്രവാസികളെ ആരും തന്നെ ഒറ്റപ്പെടുത്താൻ പാടില്ല.ഒറ്റപ്പെടുത്തലല്ല കരുതലാണ് വേണ്ടത്. പ്രളയം വന്നിട്ടും നിപ വന്നിട്ടും നമ്മൾ പിടിച്ചു നിന്നില്ലേ അതുപോലെ നമുക്ക് കഠിനാധഽനത്തിലുടെ നിഷ്പ്രയാസം തുരുത്താവുന്നതാണ് .നമുക്കുവേണ്ടി ,നമ്മുടെ കുടുംബത്തിനുവേണ്ടി, അങ്ങനെ നമ്മുടെ സമൂഹത്തിനു വേണ്ടി, നമുക്ക് വീട്ടിൽ തന്നെ ഇരിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം