വിറയ്ക്കുന്നു ലോകം
ഭയക്കുന്നു കൊറോണയെ
മരിക്കുന്നു ആയിരങ്ങൾ
ഭൂമി തൻ മാറിടങ്ങളിൽ
മറന്നീടാം ആഘോഷങ്ങൾ
മാറ്റിവയ്ക്കാം സഞ്ചാരങ്ങൾ
ഒരു നല്ല നാളേയ്ക്കായി
പ്രതീക്ഷതൻകെടാവിളക്കായി
വിശ്വസിപ്പിക്കുക മനസ്സി നെ
നശിപ്പിക്കാം കൊറോണ യെ
പ്രവർത്തിക്കുക ബോധപൂർവ്വം
ഇതിനായി നമ്മളേവരും
കൈ കഴുകൂകൈവിടാതിരിക്കാൻ
തുരത്താൻ ഈമഹാമാരിയെ
ശ്രമിക്കാം നമുക്കൊറ്റക്കെ ട്ടായി
പൊരുതാം നമുക്കൊരേമനസ്സായി