മനസ്സു പറഞ്ഞ കഥ      

തൊടിയിൽ ഇനി കറിയുണ്ടാക്കാനായി
ഏതെങ്കിലും ഇല ബാക്കിയുണ്ടോയെന്ന
തിരച്ചിലിലാണ് അമ്മ.........
കൊറോണ ന്യൂസ് വായിച്ചു വായിച്ചു
ടിവിക്കു പോലും കൊറോണ വന്നോന്ന്
സംശയം ......
വെറുതെയിരുന്ന് ഡാറ്റ തിന്നു തിന്നു
ഇനി ഒരടി നടക്കാൻ വയ്യെന്ന്
മൊബൈൽ ഫോൺ .....
ഇരുപത്തിനാലു മണിക്കൂറും കറങ്ങിക്കൊണ്ടിരിക്കുന്ന സിലിംഗ് ഫാൻ
 എന്നാണാവോ പണി മുടക്കുന്നത് .....
വരാൻ പോകുന്ന കറന്റ് ബില്ലോർത്ത് നെടുവീർപ്പിടുന്നുണ്ട്
അച്ഛൻ ......
കൂടെ കിടന്നു മടുത്തിട്ടാണോ എന്തോ പാതിരാ നേരത്തു പോലും
ഉറക്കം തിരിഞ്ഞു നോക്കുന്നില്ല .......
എന്നാൽ നിരത്തിൽ വണ്ടികൾ കുറഞ്ഞപ്പോൾ ശുദ്ധവായു
ശ്വസിക്കാനായി
ഇത്ര മാത്രം ലോകം നിശ്ചലമാക്കാൻ കയ്യും കാലുമില്ലാതെ
ജീവി എവിടുന്നു വന്നോ എന്തോ

അജിൽ
8 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത