പ്രവേശനോത്സവം

2025 ജൂൺ രണ്ടാം തീയതി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ശ്രീമതി വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുനിൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ പി വി രാജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രജിത നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം നാച്ചുറലിസ്റ്റും യാത്രികനുമായ എസ് പി മധുസൂദനൻ സാർ ഉദ്ഘാടനം ചെയ്തു. അരുൺ മാസ്റ്റർ സ്വാഗതവും രാജീവൻ മാസ്റ്റർ അധ്യക്ഷനും കെ വി പ്രജിത നന്ദിയും പറഞ്ഞു.

വായനാദിനം

ജൂൺ 19 വായനാദിനം കേരള ഫോക്ലോർ അക്കാദമി സെക്രട്ടറി ശ്രീ എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു. പി വി രാജീവൻ മാസ്റ്റർ സ്വാഗതവും കെ പി അരുൺ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടത്തി. നല്ല വായന വൈഗയും ലക്ഷ്മിത സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു കൂടാതെ ഒന്നാം ക്ലാസിലെ കുട്ടികൾ കഥ പറഞ്ഞു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വിതരണം ചെയ്തു. വായനാ മത്സരം സംഘടിപ്പിച്ചു. വായനാ ദിന ക്വിസ് നടത്തി. LP വിഭാഗത്തിൽ ധ്യാൻ ജിത്തുംUP വിഭാഗത്തിൽ സാൻവികയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

യോഗ വാരാചരണം

യോഗ വാരാചരണത്തിന്റെ ഭാഗമായി യോഗ പരിശീലനം ഡാൻസ് രൂപത്തിൽ രാജാസ് യുപി സ്കൂളിൽ നടത്തി യോഗാ വിത്ത് മ്യൂസിക് എന്ന ക്ലാസ് നയിച്ചത് ചിറക്കൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർ റിഞ്ചു ആയിരുന്നു

ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനം രാജാസ് യുപി സ്കൂളിൽ വളരെ വിപുലമായി തന്നെ ആഘോഷിച്ചു. എൽ പി ക്ലാസുകളിൽ ബാഡ്ജ് നിർമ്മിച്ച ധരിക്കുകയും,ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കൂടാതെ എല്ലാ കുട്ടികളും പോസ്റ്റർ നിർമ്മിക്കുകയും റാലി നടത്തുകയും ചെയ്തു.

ഡോക്ടർസ് ദിനം

ഡോക്ടേഴ്സ് ദിനത്തിൽ കുട്ടികളിലെ ദന്ത സംരക്ഷണത്തെക്കുറിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ നോർത്ത് മലബാർ ഘടകം ഡോക്ടർ പ്രിയദ ബാലൻ ക്ലാസ് എടുത്തു.

ബഷീർ ദിനം

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനത്തിൽ നമ്മുടെ സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടൽ, ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങൾ ഓൺലൈൻ മത്സരം, ആസ്വാദനക്കുറിപ്പ് എന്നിവ നടത്തി കൂടുതൽ കുട്ടികൾ ബഷീറിന്റെ വിവിധ കഥാപാത്രങ്ങൾ ആയി വേഷമിട്ടു. എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു.

ചാന്ദ്രദിനം ജൂലൈ 21 

ചാന്ദ്രദിന പതിപ്പ് ചാന്ദ്രദിന വീഡിയോ പ്രദർശനം ചന്ദ്രദിന ക്വിസ് ചാന്ദ്രദിന ഗാനാലാപനം.

വിദ്യാലയ സുരക്ഷാ ബോധവൽക്കരണ ക്ലാസ്
വിദ്യാലയ സുരക്ഷാ ബോധവൽക്കരണ ക്ലാസിൽ ഫയർ ഓഫീസർമാരായ സാബിർ എൻ വി,ജോയ് പത്രോസ് എന്നിവർ ക്ലാസ് എടുത്തു.