റോഡുകളും നഗരവീഥികളും വിജനമായപ്പോൾ
ഗ്രാമങ്ങൾ പോലും നിശബ്ദരായി
ഇടിമുഴക്കമായി മഹാമാരിയായി മരണത്തിന്റെ
മഹാദൂതുമായി വന്നു കൊറോണ
പടച്ചട്ടയണിയാതെ മനുഷ്യനും മരണവും
തമ്മിൽ യുദ്ധം നടക്കുന്നു
ലോകരാഷ്ട്രങ്ങൾ പോലും പകച്ചുനിന്നപ്പോൾ
മിഖായേലുകൾ ലോകത്തെ കാക്കുന്നു
വന്യമൃഗങ്ങളെ കൊന്നുതീർത്ത
പ്രകൃതിയെ മൊത്തമായി കാർന്നു തിന്ന
മനുഷ്യജാലങ്ങൾക്കു മീതെ ഇതാ
ഫണമുയർത്തിയ സർപ്പമായി മാറുന്നു
ഈ ആ അണുവും
വജ്രായുധങ്ങളില്ലാതെ കവചങ്ങളണിയാതെ
പൊരുതാം ഒറ്റയാൾപ്പോരാട്ടം നടത്താം വീട്ടിലിരുന്ന്
ചേർക്കാം നെഞ്ചോട് കാവലാളായി മാറിയ ദൈവങ്ങളെ
നീക്കാം ഈ മഹാമാരിയെയും
ഈ കാലവും കടന്നു പോകും
മനുഷ്യൻ എത്രയോ നിസ്സാരൻ എന്ന് ഉദ്ബോധിപ്പിച്ച
ഈ കൊറോണ കാലവും കടന്നുപോകും......