യു. പി. എസ്. ഇളമാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി


ഇപ്പോൾ ലോകം മുഴുവനും കൊറോണ എന്ന മഹാമാരി കൊണ്ട് മൂടിയിരിക്കുകയാണ്.ഈ രോഗം ആദ്യമായി ചൈനയിലെ വുഹാനിലാണ് റിപ്പോർട്ട് ചെയ്യ്തത്.വളരെ വേഗം തന്നെ ഈ രോഗം എല്ലാ ലോകരാജ്യങ്ങളിലും പടർന്നപിടിച്ചിരിക്കുകയാണ്. ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം പെട്ടെന്നു എത്തിച്ചേർന്നു.നമ്മുടെ ഭരണത്തലവൻമാർ നമുക്ക വേണ്ടി 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചു. നമ്മൾ ഇപ്പോൾ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾപാലിച്ചുകൊണ്ട് ദിവസങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നു. താഴെ പറയുന്ന ശുചിത്വശീലങ്ങൾ പാലിച്ചുകൊണ്ടു കൊറോണയെ അകറ്റാം. കൈകൾ സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കന്റ് കഴുകുക, മാസ്ക്ക് ധരിക്കുക, കൈകൾ മുഖത്ത്(കണ്ണിലും മൂക്കിലും വായിലും)തൊടാതിരിക്കുക. യാത്രകൾ ഒഴിവാക്കുക. ഇവയൊക്കെയാണ് കൊറോണയ്ക്കുള്ള പരിഹാരങ്ങൾ. ഇത് പാലിച്ചുക്കൊണ്ടും ഇനിയുള്ള നിർദേശങ്ങൾ അനുസരിച്ചും നമുക്ക് കൊറോണയെ ഈ ഭൂമുഖത്ത് നിന്നും തുരത്താം

അശ്വതി പി നായർ
3 A ഗവൺമെന്റ് യു പി എസ് ഇളമാട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം