യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ജിക്കുവും കീടാണുവും

Schoolwiki സംരംഭത്തിൽ നിന്ന്
ജിക്കുവും കീടാണുവും

പണ്ട് പണ്ടൊരു ഗ്രാമത്തിൽ ജിക്കു എന്ന ഒരു വികൃതിക്കുട്ടി ഉണ്ടായിരുന്നു. അവൻ എപ്പോഴും എന്തെങ്കിലും വികൃതി ഒപ്പിക്കും. ഒരു ദിവസം അവൻ സ്കൂളിലേക്ക് പോവുകയായിരുന്നു, അപ്പോളാണ് റോഡിന്റെ വക്കിൽ ഒരു കീടാണു നിൽക്കുന്നത് അവന്റെ കണ്ണിൽ പെട്ടത്. ജിക്കു ആ കീടാണുവിനോട് ചോദിച്ചു. എന്താ നീ ഇവിടെ നിൽക്കുന്നത്? നീ എന്റെ കൂടെ സ്കൂളിൽ പോരുന്നോ? അവിടെ കുറേ കൂട്ടുകാരുണ്ട്. അവരോടൊപ്പം കളിക്കാൻ നല്ല രസമാണ്. ഇതുകേട്ടപ്പോൾ കീടാണുവിന്‌ സന്തോഷമായി. കീടാണു ജിക്കുവിനോട് പറഞ്ഞു:എനിക്ക് വൃത്തിയില്ലാത്ത കുട്ടികളെ ആണ് ഇഷ്ടം. നീ ഇങ്ങനെ വൃത്തിയിൽ നടന്നാൽ എനിക്ക് നിന്നെ ഇഷ്ടമല്ലാതാവും. ഇതു കേട്ട ജിക്കു പറഞ്ഞു: എന്നാൽ ഞാൻ ഇനിമുതൽ കുളിക്കില്ല, പല്ലുതേക്കില്ല പോരെ? ഇതുകേട്ടപ്പോൾ കീടാണുവിന് വലിയ സന്തോഷമായി. അങ്ങനെ കീടാണു സ്കൂളിലെ വൃത്തിയില്ലാത്ത കുട്ടികളുമായി കൂട്ടുകൂടി. അങ്ങനെയിരിക്കെ ജിക്കുവിന്റെ ശരീരത്തിലും കീടാണു കയറിക്കൂടി. ഒരുദിവസം അവന് പനി വന്നു. ജിക്കുവിനെ അച്ഛൻ ആശുപത്രിയിൽ കൊണ്ടുപോയി. സ്കൂളിലെ വേറെയും കുട്ടികൾക്കും പനി വന്നിരുന്നു. ഇതുകണ്ട് അധ്യാപകരും, രക്ഷിതാക്കളും പേടിച്ചു. ഈ പനി എങ്ങനെ വന്നു എന്ന് അവർ അന്വേഷിക്കാൻ തുടങ്ങി. ഡോക്ടർമാരും അന്വേഷണം തുടങ്ങി. അപ്പോഴാണ് ജിക്കു കീടാണുവിനെ കുറിച്ച് അമ്മയോട് പറഞ്ഞത്. ഇതുകേട്ടപ്പോൾ അമ്മ പറഞ്ഞു. ഇങ്ങനെ വൃത്തിയില്ലാത്ത കുട്ടികളായിട്ടല്ലേ അസുഖം വന്നത്? ഇന്നുമുതൽ വൃത്തിയുള്ള മക്കളായി നടക്കണം. ഇങ്ങനെയുള്ള അബദ്ധങ്ങളിൽ ചാടാതെ ദിവസവും കുളിക്കുകയും, പല്ലുതേക്കുകയും, ആഹാരത്തിനുമുൻപും ശേഷവും കയ്യും, വായും കഴുകുകയും ചെയ്യണം. നഖങ്ങൾ മുറിക്കുകയും വേണം.ഇങ്ങനെ ചെയ്താൽ ഒരു കീടാണുവിനും നമ്മുടെ കൂടെ കൂടാൻ കഴിയില്ല. ഇതുകേട്ടപ്പോൾ ജിക്കു പറഞ്ഞു :ഇന്നുമുതൽ ഞാൻ നല്ല കുട്ടിയായിരിക്കും അമ്മേ. ഞാൻ ഈ വിവരം എല്ലാ കൂട്ടുകാരേയും അറിയിക്കട്ടെ

ഷബാഹ്
4 B യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ