യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു പകർച്ചവ്യാധിയാണ് കൊറോണ.2019-20ലെ കൊറോണ രോഗം പൊട്ടിപുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്.പിന്നീടാണ് ഈ പകർച്ചവ്യാധി ലോകം മുഴുവൻ കിട്ടിയത്. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പടരുന്നത്. രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണം ആരംഭിക്കുന്ന സമയം വരെ സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്‌തിശുചിത്വം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, ഇരുപത് സെക്കന്റോളം കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗപകർച്ച തടയുന്നു.

ദുർഗലക്ഷ്മി
7 A യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം