യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/എനിക്കും പറയാനുണ്ട്...

Schoolwiki സംരംഭത്തിൽ നിന്ന്
എനിക്കും പറയാനുണ്ട്...

എന്റെ പേര് ശ്രീഹരി.ബി. ഞാൻ മങ്കാട് യു. പി.എസിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് പറയാനുള്ളത് നമ്മുടെ പരിസരത്തെ കുറിച്ചും നമ്മുടെ ശുചിത്വത്തെ കുറിച്ചുമാണ്. ഞാൻ എന്നും രാവിലെ ഉറക്കമെണീക്കും. ആദ്യം ഞാനെന്റെ പ്രഭാതകർമ്മം നിറവേറ്റും. ശേഷം 'അമ്മ തരുന്ന ചായയുമായി ഉമ്മറത്തേക്ക് പോയി പ്രകൃതിയുടെ മനോഹാരിത നോക്കി ഇരിക്കും. എത്ര സുന്ദരമാണ്. എന്നാൽ നാം തന്നെ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുകയല്ലേ? നമ്മുടെ പ്രകൃതി നശിച്ചതോടെ അസുഖങ്ങളും മഹാമാരികളും പിടിപെടാൻ തുടങ്ങി.കൂട്ടുകാരെ നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്നതിനോടൊപ്പം സ്വന്തം ശുചിത്വവും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ദിവസവും കുളിക്കണം, കൈകാലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതുണ്ട്, കേട്ടോ കൂട്ടുകാരേ...അതിലൂടെ നമുക്ക് രോഗപ്രതിരോധശേഷിയും ലഭിക്കുന്നതാണ്.

എന്ന് നിങ്ങളുടെ സ്വന്തം ശ്രീഹരി.ബി

ശ്രീഹരി.ബി
2 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം