മരണമെത്തുന്ന നാളിലും ജനങ്ങളൊന്നായ്
ചേർന്നിടും ഉണർന്നിടും പ്രഭാതമായ്
ജാതിമതഭേദമന്യേ എല്ലാവരുമൊത്തുചേർന്നു
നാടിൻ നന്മയ്ക്കായ്
മരണം വിതയ്ക്കും കൊറോണയെ നേരിടാൻ
കരളുറപ്പോടെ പോകവും
സംഹാര താണ്ഡവമാടും കൊറോണയെ
പിടിച്ചുകെട്ടാൻ പോകമാകെ ശുചിത്വമായ്
കരയാൻ പോലും കഴിയാതെ-
മനസ്സുകൾ മരവിപ്പോടെ വീർപ്പുമുട്ടുന്നു
ജനരക്ഷയ്ക്കായ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ജോലികൾ നഷ്ടമായ്
ജനങ്ങൾ വീട്ടിലായ്
മഞ്ഞു പെയ്യും ഡിസമ്പറിൻ മാസം
പൊട്ടിപ്പുറപ്പെട്ട വൈറസിൻ
കണങ്ങൾ ലോകത്ത്
നാശം വിതച്ചു