മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മാതാപിതാക്കളുടെ ഉപദേശം

മാതാപിതാക്കളുടെ ഉപദേശം


ഒരിടത്തൊരുനാട്ടിൽ പേരുകേട്ട ഒരു കുടുംബമുണ്ടായിരുന്നു.ആ കുടുംബം എല്ലാ കലകളിലും വിദ്യകളിലും പ്രശസ്തരായിരുന്നു.ഒരു ദിവസം ആ കുടുംബത്തിൽ ഒരാൺകുട്ടി പിറന്നു.അവന് അവർ അപ്പു എന്ന് പേരിട്ടു.അപ്പുവിന്റെ മാതാപിതാക്കൾവളരേ നല്ലവരായിരുന്നു.കാലം കടന്നു പോയി.അവർ അവനെ കരകൗശലവിദ്യകൾ അഭ്യസിപ്പിക്കാൻ കൊണ്ടു പോയി.എന്നാൽ അവന് അതൊന്നും ഇഷ്ടമല്ലായിരുന്നു.അതിൽ നിന്ന് അവനെ ഒഴിവാക്കാൻ അവന്റെ മാതാപിതാക്കൾ സമ്മതിച്ചിരുന്നില്ല.അവൻ വലുതാകാൻ തുടങ്ങി.അവന്റെ മാതാപിതാക്കൾ അവനെ വിദ്യാലയത്തിലേക്കയക്കാൻ ആവുന്നത്ര ശ്രമിച്ചു.പക്ഷെ ആരുകേൾക്കാൻ?അവനവരെ ധിക്കരിച്ച് വീട്ടിൽ തന്നെ ഇരുന്നു.അവനരെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു.അങ്ങനെയിരിക്കെ ഒരു ദിവസം അവരവനേയും കൂട്ടി ഉത്സവം കാണാൻ പോയി.അവൻ ആൾക്കൂട്ടത്തിനിടയിൽ നിന്നും അച്ഛൻ പറഞ്ഞതനുസരിക്കാതെ എങ്ങോ ഓടിപ്പോയി.കുറേ ദൂരം ചെന്ന് അവൻ തി‍രിഞ്ഞ് നോക്കി.അച്ഛനേയും അമ്മയേയും കണ്ടില്ല.അവനുറക്കെ കരയാൻ തുടങ്ങി.അപ്പോളൊരാളടുത്തുവന്ന് എന്തിനാണ് കരയുന്നതെന്ന് അന്വേഷിച്ചു.അവൻ ഏങ്ങലോടെ കാര്യം പറഞ്ഞു.താമസിയാതെ അയാളേറെ കഷ്ടപ്പെട്ട് അവനെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു.അന്നു മുതൽ അവൻ മാതാപിതാക്കളെ അനുസരിച്ച് ജീവിച്ചു.

ഗോകുൽദാസ്
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ