മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മണ്ണിന്റെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിന്റെ മഹത്വം


ഒരിക്കൽ ഒരു കുഗ്രാമത്തിൽ രണ്ട് സുഹൃത്തുക്കൾ താമസിച്ചിരുന്നു. രണ്ട് പേരും ജോലിയൊന്നും ചെയ്യാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരായിരുന്നു. ഒരു ദിവസം അവർ രണ്ടുപേരും പറഞ്ഞു : നമുക്കൊരു ജോലിക്ക് പോകാം, നമ്മുക്ക് നമ്മുടെ കുടുംബം നോക്കേണ്ടതെല്ലേ. അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു : നമ്മുക്ക് കൃഷി ചെയ്താലോ? അങ്ങനെ അവർ രണ്ടുപേരും കൃഷിചെയ്യാൻ തുടങ്ങി. അവർ വേറെ വേറെ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. അവരുടെ തോട്ടത്തിൽ പച്ചക്കറികളും ധാന്യവിളകളും ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം കനത്തമഴ പെയ്തുതുടങ്ങി,അത് ദിവസങ്ങളോളം നീണ്ടു...,അവരുടെ കൃഷിയെല്ലാം നശിച്ചുപ്പോയി. അതവരെ ഒരുപാട് വിഷമിപ്പിച്ചു.അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു :ഞാൻ ഈ ജോലി നിർത്തി വേറെ ജോലിക്ക് പോവു കയാണ്. പിന്നെ മറ്റെയാൾ പറഞ്ഞു :ഞാൻ ഈ കൃഷി തന്നെ തുടരും, മണ്ണ് ഒരിക്കലും എന്നെ ചതിക്കില്ല.. അങ്ങനെ മറ്റെയാൾ വേറെ ജോലിക്ക് പോയി. കൃഷി തെരെഞ്ഞെടുത്ത ആൾ വലിയ സമ്പന്നനായി, കൃഷി അയാളെ രക്ഷിച്ചു. എന്നാൽ ജോലി തേടിപോയവൻ, ഒരു വരുമാനവും ലഭിച്ചില്ല. അയാൾ മുഴു പട്ടിണിയായിരുന്നു. അങ്ങനെ ഒരു ദിവസം അയാൾ സമ്പന്നനായ അയാളുടെ സുഹൃത്തിന്റെ അടുക്കൽ പോയി,എന്നിട്ട് പറഞ്ഞു :ഞാൻ വെറുതെ ഈ ജോലി നിർത്തി,എനിക്ക് മണ്ണിന്റെ മഹത്വം തിരിച്ചറിയാൻ ആയില്ല, അതുകൊണ്ട് എന്നെയും നിന്റെ കൂടെ കൂട്ടണം, ഇതെന്റെ അപേക്ഷയാണ്.. അങ്ങനെ അവർ കൃഷി ചെയ്ത് സമ്പാദിച്ച പണം കൊണ്ട് അവരുടെ കുടുംബത്തിനെ ഒരു കുറവും കൂടാതെ പരിപാലിച്ചു. ആത്മാർത്ഥമായി അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ നമ്മുടെ മണ്ണ് പോലും നമ്മെ കൈവിടില്ല.. എന്നാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്. കൃഷിയെ ഉപേക്ഷിക്കുന്നവർക്കും വിലകുറച്ചു കാണുന്നവർക്കും ഈ കഥ ഒരു പാഠമാണ്..

Fidha.P.V
4C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ