Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ നിഴലിലൂടെ
മോനു കിടപ്പുപ്പായയിൽ നിന്നും ഞെട്ടിയുണർന്നു. തന്റെ കിടപ്പുപ്പായ മൂലയിൽ ചാരി വെച്ച് വള്ളി ട്രൗസർ പിടിച്ചു കയറ്റി പ്രഭാതത്തെ കണിക്കണ്ട് ദൈവത്തെ വന്ദിച്ച് പ്രഭാതകർമ്മങ്ങൾ നിർവഹിച്ച് മുളിപ്പാട്ടും പാടി റോഡരികിലൂടെ പീടികത്തിണ്ണയിലേക്കു നടന്നു നീങ്ങി. ചെറു ഗ്രാമമായതുകൊണ്ട് അന്നന്നു കഴിയാൻ രാപ്പകൽ കഷ്ടപ്പെടുന്ന നാട്ടാരണ് അവിടെ. അതുപോലെരു കുടുംബത്തിലാണ് മോനുവിന്റെയും ജനനം. അച്ഛൻ തന്റെ മക്കളുടെ ജീവിതം സ്വർഗ്ഗമാക്കാൻ കഷ്ടപ്പെടുന്ന ഒരു ചുമട്ടുതൊഴിലാളി .
അങ്ങനെയുള്ള ആ ഗ്രാമത്ത് ഒരു ടെലിവിഷനേ ഉണ്ടായിരുന്നുള്ളു 'അതും ചായ പീടികയിൽ '. റേഡിയോകൾ പല വീടുകളിലും . തന്റെ പക്കമുള്ള പത്ത് രൂപ കൊണ്ട് ചായ വാങ്ങി ടെലിവിഷനിലേക്ക് കണ്ണു തിരിച്ചു .മാധ്യമങ്ങളിൽ 'വിദേശ രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന 'കോറോണ വൈറസിനെ ' പറ്റിയാണ് 'നിറഞ്ഞു കിടക്കുന്നത് . 'നമ്മുടെ രാജ്യത്തിലില്ലല്ലോ ' എന്ന ആശ്വാസത്തിൽ ചായ വലിച്ചു കുടിച്ച് തിണ്ണയിൽ പണവും വെച്ച് ചിന്തയിൽ മുഴുകി റോഡരികിലൂടെ നടന്നു നീങ്ങുമ്പോഴാണ് ചീറി പായുന്ന വണ്ടികളെ നോക്കി പ്രഭാതത്തിന്റെ കുളിർമ ആസ്വദിച്ച് നിൽക്കുന്ന നാട്ടാരുടെ സംസാരം അവനിൽ ശ്രദ്ധയുണർത്തിയത്: മറിച്ചൊന്നുമ്മല്ല 'കോറോണ തന്നെ '.' ഇത്ര ഭീകരതയുള്ളതാണോ ഇത്, എന്ന് അവൻ ആലോചിച്ചു. അത് അവനിൽ ചെറിയ ഭീതിയുളവാക്കി. അല്പനേരത്തിനു ശേഷം തട്ടുക്കടയിലെ ബീഫിന്റെ മണവും ആസ്വദിച്ച് അവൻ മെല്ലെ നടന്നു നീങ്ങി. 'നേരത്തെ സ്ക്കൂളിലെത്തണം: ക്ലാസുള്ള താണ് എന്നൊക്കെ പറഞ്ഞ് രാവിലെ തന്നെ വീടു വിട്ടിറങ്ങുന്ന ചില വിരുതർവഴിയിലെ മാവിന് കല്ലെറിയുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടത്.ചിലർ മാമ്പഴമെടുക്കുന്ന തിരക്കാ ലാ ണ്. വഴിവക്കിലൂടെ പ്രഭാത നടത്തത്തിന് ശേഷം ഇതൊന്നുമറിയാതെ നാട്ടു വിശേഷങ്ങൾ പറഞ്ഞ് നടന്നു നീങ്ങുന്ന ബാലേട്ടനും സുമേഷേട്ടനും' അതിലെന്നും ശ്രദ്ധിക്കാതെ അവൻ ശരവേഗം വീടു പിടിച്ചു. കുളിയും കഴിഞ്ഞ് ബാഗും തൂക്കി ഉൻമേഷത്തിൽ നടന്നു നീങ്ങുന്ന അവനോട് പിറകിൽ നിന്നും ഒരു വിളി, കൂട്ടുകാരാണ്', അതിനിടയിൽ അച്ചു ചോദിച്ചു. നീ അറിഞ്ഞോ ആ ഭീകരനെ? ചോദ്യം പകുതിയാകും മുമ്പ് ഉത്തരം കൊടുത്തു .ചീറി പായുന്ന വാഹനങ്ങളുള്ള റോഡരികിലൂടെ ശ്രദ്ധിച്ച് നടന്ന് അവർ ഗ്രാമ വിദ്യാലയത്തിന്റെ കൽപ്പടവുകൾ ഒന്നൊന്നായി കയറി.സ്കൂൾ വരാന്തയിൽ എത്തിയപ്പോഴും ബെൽ മുഴങ്ങി. പിന്നെ പഠിത്തമായി. വൈകുന്നേരം വിദ്യാലയംവിട്ട് തെരുവുപട്ടിയുടെ ദേഹത്ത് കല്ലെറിഞ്ഞും മാവിന് കല്ലെറിഞ്ഞു കുളിക്കടവത്ത് അലക്കുന്ന അമ്മമാരുടെ ശകാരം കേട്ടും അങ്ങനെ അനേകം വികൃതികളുമായി വീട്ടിലെത്തി. പിന്നീട് മൈതാനത്തേക്ക് നടന്നു നീങ്ങി അവൻ.മൈതാന വക്കിൽ ഇരുന്ന് കിന്നാരം പറയുന്ന കൂട്ടുകാരുടെ സംസാരം ഇന്ന് കോറോണ വൈറസിനെ കുറിച്ചാണ്. അവൻ ചിന്തിച്ചു 'എല്ലാം ഇന്ന് കോറോണ എന്നല്ലേയുള്ളൂ സംസാരം, വിദ്യാലയത്തിലും റോഡരികിലും മൈതാനത്തിലും, അങ്ങനെ കാൽപ്പന്ത് കളിയും കഴിഞ്ഞ് സന്ധ്യാനേരത്ത് വീട്ടിലെത്തിയപ്പോഴാണ് വരമ്പിലൂടെ അവശനായി വരുന്ന അച്ചനെ അവന്റെ ശ്രദ്ധയിൽപ്പെട്ടത്: എ ന്തന്നില്ലാത്ത വേവലാതി മുഖത്ത് കണ്ടപ്പോഴാണ് ഞാൻ കാര്യമന്വേഷിച്ചത്.
'കോറോണ ജാഗ്രത നിർദ്ദേശമുള്ളതുകൊണ്ട് പണി തൽക്കാലം നിർത്തിയെന്നറിഞ്ഞത് 'അങ്ങനെ ഉറക്കത്തിനായി കിടന്നപ്പോഴും അവന്റെ മനസിൽ വിഷമത്തിന്റെയും വേവലാതിയുടെയും വിളക്ക് തെളിഞ്ഞത്. കിടന്നാൽ ഉറങ്ങുന്ന അവന് അന്ന് ഉറക്കം നഷ്ടപ്പെട്ടു. എങ്കിലും മെല്ലെ അവൻ ഉറക്കിത്തിലേക്ക് വഴുതി വീണു.
സൂര്യൻ പൊട്ടു തൊട്ടപ്പഴേയും മോനു ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. റേഡിയോവിലൂടെ കേട്ട വാർത്ത അവനെ വല്ലാതെ നടുക്കി. അവൻ ഒന്നും ആലോചിച്ചില്ല. ഒറ്റയാട്ടം.... പീടികത്തിണ്ണയിലേക്കു തന്നെ. അപ്പോൾ, ഭക്ഷണപ്പൊതിയിൽ ഈച്ച പറ്റിയതുപ്പോലെ 'ടെലിവിഷൻ മുന്നിൽ ആളുകൾ തിങ്ങി കൂടിയിരുന്നു.കൊറോണ എല്ലാരുടെ ഇടയിലൂടെ എത്തി അവൻ ടെലിവിഷനിലേക്കു കണ്ണു തിരിച്ചപ്പോൾ കേരളത്തിൽ എത്തിയ 'കോറോണ 'വാർത്ത അറിഞ്ഞത്.
വാർത്തക്കു ശേഷം പീടിക തിണ്ണ വിട്ട് ഇറങ്ങിയ അവന്റെ ചിന്ത മുഴുവൻ' കോറോണ ' എന്നതായിരുന്നു. എങ്കിലും ആകാശത്തിലെ മേഘങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്നതായും കാറ്റ് എന്നെ തലോടുന്നതായും അങ്ങനെ ആസ്വദിച്ച് അവൻ വീട്ടിൻ പടിക്കൽ എത്തി. കരഞ്ഞു തളർന്നവനെപ്പോലെ വീട്ടുപടിക്കൽ എത്തിയ അവനോട് പ്രാതലുമായി വന്ന അമ്മ കാര്യമന്വേഷിച്ചു... എന്താ .കുട്ട്യേ പറ്റിയേ.... അപ്പോൾ തന്നെ മറുപടി കൊടുത്തു 'എനിക്ക് പേടിയാവുന്നമ്മേ ... ഈ കോറോണയെ ആലോചിച്ച് അപ്പോൾ അമ്മ പറഞ്ഞു മോനേ .... പേടി വേണ്ട....ജാഗ്രത മതി.
പ്രാതലും കഴിഞ്ഞ് അനിയത്തിയുടെ കളിച്ചിരികൾ കണ്ട് നിന്നപ്പോൾ അവന്റെ മനസിൽ ആശ്വസത്തിന്റെ തുള്ളി ഉറ്റി വീണു.അങ്ങനെ കൂട്ടുകാരോടൊത്ത് ബെൽ മുഴങ്ങുന്നതിനു മുമ്പെ വിദ്യാലയം പിടിച്ചു - അപ്പോഴാണ് അറിഞ്ഞത് ഇന്ന് വിദ്യാലയത്തിന്റെ അവസാന ദിനമാണെന്ന്. കാരണം കോറോണ തന്നെ.ഏഴാം ക്ലാസുവരെയുള്ള ഗ്രാമ വിദ്യാലയത്തിൽ പഠിക്കുന്ന അവന്റെ അവസാന ഘട്ടമാണ് ഈ വർഷം.ഇതറിഞ്ഞപ്പോൾ അവൻ കോറോണയെ ശപിച്ചു തുടങ്ങിപ്പോയി.
ഈ കളിക്കൂട്ടുക്കരോടത്ത് ഇനി വിദ്യാലയ തിരുമുറ്റത്ത് ഒത്തു ചേരാൻ ഭാഗ്യം നഷ്ടപ്പെട്ടത്. അവന് സഹിക്കാൻ കഴിഞ്ഞില്ല. ആ ദിവസത്തെ വിദ്യാലയ ആവേശത്തെപ്പറ്റിയായിരുന്നു പിന്നീടുള്ള കുറച്ചു ദിവസം.
ആദ്യക്ഷരം പറഞ്ഞു തന്ന അധ്യാപകർ, കൂട്ടുകാർ, വിദ്യാലയം, എല്ലാതിനോടും യാത്ര പറഞ്ഞായിരുന്നു അന്ന് അവന്റെ മടക്കം. പിന്നീടുള്ള അവധി ദിവസങ്ങൾ അവന്റെ ആവേശം നന്നേ ഇല്ലാതായി. അവന്റെ പ്രതീക്ഷ. ഇനി മാറുമോ ഈ മഹാമാരി ?എന്നാണ് -
അവൻ ആ ദിവസത്തിനായി കാത്തിരിക്കാൻ തുടങ്ങി.... എത്ര നാൾ വരെയും....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ
|