മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
ബുദ്ധിയാണ് ശക്തി


ഒരു ഗ്രാമത്തിലെ വീട്ടിൽ മിന്നു പൂച്ചയും ചിന്നു പൂച്ചയും ഉണ്ടായിരുന്നു .അവർ നല്ല ചങ്ങതിമാരായിരുന്നു. മിന്നു പൂച്ച വെളുത്തിട്ടായിരുന്നു ചിന്നു പൂച്ചയ്ക്ക് കറുപ്പുനിറമായിരുന്നു അതിനാൽ മിന്നു പൂച്ചക്ക് ചെറിയ അഹങ്കാരവും ഉണ്ടായിരുന്നു. അവർ കു‌ടെ കളിക്കുമ്പോഴെല്ലാം മിന്നു പൂച്ച ചിന്നു പൂച്ചയെ കളിയാക്കുമായിരുന്നു. അവന്റെ അത്ര നിറമില്ല എന്ന് പറഞ്ഞു കൊണ്ട്. അത് കേൾക്കുമ്പോൾ ചിന്നു പൂച്ചയ്ക്ക് വലിയ സങ്കടമായിരുന്നു. ഒരു ദിവസം ചിന്നു പൂച്ച വിഷമിച്ചിരിക്കുകയായിരുന്നു അപ്പോൾ മിന്നു പൂച്ച വന്നു എന്താ നീ വിഷമിച്ചിരിക്കുന്നത് മിന്നു ചോദിച്ചു. ഒന്നുമില്ല നീ എപ്പോഴും എന്നെ കളിയാക്കുകയല്ലേ. അതിനെന്താ ഞാൻ ശരിയല്ലേ പറഞ്ഞത്. മിന്നു പൂച്ച ചിരിച്ചുകൊണ്ട് ആടിപ്പാടി നടക്കുകയായിരുന്നു അവൾ പരിസരം നോക്കതെ നടന്ന് ഒരു പൊട്ടകിണറ്റിൽ വീണു അയ്യോ ഞാൻ കിണറ്റിൽ വീണേ മിന്നു പൂച്ച വിളിച്ചു പറഞ്ഞു. ചിന്നു പൂച്ച അതുകേട്ടു ഞെട്ടി കിണറ്റിൽ കരയിലേക്ക് ഓടി ചിന്നു എന്നെ ഒന്ന് രക്ഷിക്ക്... മിന്നു വിളിച്ചു പറഞ്ഞു. ഞാനെങ്ങനെ രക്ഷിക്കും ?ചിന്നു ചോദിച്ചു .മിന്നു വാവിട്ടു നിലവിളിക്കാൻ തുടങ്ങി. ചിന്നുവിന് സങ്കടമായി ഇനി ഞാനെന്തു ചെയ്യും ചിന്നു ആലോചിച്ചു അവൾ ചുറ്റുപാടും നോക്കി ഇവിടെ ഒന്നും കാണുന്നില്ലല്ലോ പെട്ടെന്ന് നീളമുള്ള ഒരു കയർ കിടക്കുന്നത് അവൾ കണ്ടു അവൾ ഓടി ചെന്ന് കയർ കടിച്ചെടുത്തു എന്നിട്ട് കിണറ്റിലേക്കിട്ടു മിന്നു ഇതിൽ പിടിച്ചു കയറിക്കോളൂ മിന്നു അതിൽ അള്ളി പിടിച്ചു ചിന്നു മുകളിൽ നിന്ന് ആഞ്ഞു വലിച്ചു എങ്ങനെ യെഗ്ഗിലും കരയ്ക്ക് കയറ്റി. ചിന്നു അവളെ തന്നെ നോക്കിയിരുന്നു മിന്നു പറഞ്ഞു ചിന്നു നീയാണ് എന്റെ യഥാർത്ഥ സുഹൃത് നീയില്ലായിരുന്നെഗിൽ ഞാനിന്ന് ചത്തുപോയേനെ നിന്നെ കളിയാക്കിയതിനു മാപ്പ്. അഴകിലല്ല കാര്യം ബുദ്ധിയിലാണ് കാര്യം എന്ന് എനിക്കു മനസ്സിലായി.നിന്റെ ബുദ്ധിയാണ് നിന്റെ ശക്തി.ഞാൻ ഒരിക്കലും ഇനി നിന്നെ കളിയാക്കില്ല .ചിന്നു പൂച്ചയ്ക്ക് സന്തോഷമായി അവർ സന്തോഷത്തോടെ വീട്ടിലേക്ക് പോയി

ആഷ്മിക
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ