നമിക്കുന്നു ഞാൻ
നമ്മുടെ മാലാഖമാരെ
നമ്മുടെ ജീവൻ കാക്കാൻ
പാട് പെടുന്നൊരു മാലാഖമാരെ
സ്വന്തം ജീവനും ജീവിതവും
നോക്കാതെ
പാടുപെടുന്നൊരു മാലാഖമാരെ
ദൂരെ നിന്ന് തൻകുഞ്ഞ്
കരയുന്നേരം
വാരിയെടുത്ത് മാറോട് ചേർക്കാൻ
കഴിയാതെ വിതുമ്പുന്ന മാലാഖയെ
ഓർക്കണം നാം ഇതെല്ലാം
നമുക്ക് വേണ്ടിയാണെന്ന്
ചേർക്കണം നാം അവരെ
നമ്മുടെ നെഞ്ചോട് ചേർത്ത്......