മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കല്ല് പറഞ്ഞ കഥ .

Schoolwiki സംരംഭത്തിൽ നിന്ന്
കല്ല് പറഞ്ഞ കഥ


വന നിപിടവും താഴ് വരയിലെ പ്രകൃതി രമണിയമായ പച്ചപ്പിനും ഇടയിലുള്ള മലയിടുക്കിലായിരുന്നു അന്നത്തെ എന്റെ താമസം. ഒരു ദിവസം എന്നെ കണ്ട ഒരു ശില്പി അവിടെ നിന്നും എന്നെ ഒരു ആലയിലേക്ക് കൊണ്ട് പോയി മനുഷ്യ രൂപമാക്കി മാറ്റി. ഇന്ന് ഞാൻ ഒരു ക്ഷേത്രത്തിലെ തൂണുകളിൽ ഒന്നാണ്. ഇവിടേക്ക് ഒഴുകിയെത്തുന്ന ഭക്തജനങ്ങൾ ആശ്ചര്യത്തോടെ എന്നെ നോക്കി ശില്പിയുടെ കലാവിരുന്നിനെ ആവോളം പുകയ്ത്തുന്നു. ഉരുണ്ട് കൂടിയിരുന്ന എന്നിലെ ഈ മാറ്റം ഞാൻ അത്ര പ്രതീക്ഷിച്ചതായിരുന്നില്ല. ഇന്ന് എനിക്ക് മനുഷ്യന്റെ കണ്ണും മൂക്കും ചുണ്ടുകളും ഉണ്ടന്ന് അറിയുമ്പോൾ ഞാൻ അറിയാതെയാണെങ്കിലും ആ ശില്പിയെ അഭിനന്ദിക്കുന്നു. എന്നെ പോലെ എത്രയെത്ര കല്ലുകളെയാണ് ഈ രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ മനുഷ്യ കഴിവിനെ അഭിനന്ദിച്ചെ മതിയാവൂ.

സ്വൻഹ ഫാത്തിമ കെ സി
5 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ