മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
🌹എന്റെ അവധിക്കാലം 🌹


സൂര്യൻ പതുക്കെ പതുക്കെ ഉയരുന്നതേയുള്ളൂ. പതിവ് പോലെ അജ്മൽ കളിച്ച് ഒരുങ്ങുന്നത് കണ്ടാണ് അവന്റെ ഉമ്മ മുറിയിലേക്ക് വന്നത്. അല്ലാ നീ എങ്ങോട്ടാ പോകുന്നത്?"ഉമ്മ ചോദിച്ചു .ഞാൻ ഒന്ന് അങ്ങാടിയിൽ പോയി വരാം അവിടെ കൂട്ടുകാർകാത്ത് നിൽക്കാം ന്ന് പറഞ്ഞിട്ടുണ്ട്. " "എൻ്റെ റബ്ബേ! നീ എന്താ ഈ പറയുന്നത് ? ചങ്ങായിമാരെ കാണേണ്ട സമയാണോ ഇത്? ലോകം മുഴുവൻ കൊറോണയ്ക്ക് എതിരെ പോരാടുന്നത് നീയും നിൻ്റെ ചങ്ങായിമാരും അറിഞ്ഞില്ലേ പഹയാ ? ആരോഗ്യ പ്രവർത്തകരും,പോലീസുകാരും ഒക്കെ നമുക്ക് വേണ്ടിയാണ് കഷ്ടപ്പെട്ടുന്നത് എന്നുകൂടി ഓർക്കണം" .ഉമ്മാ ഞാൻ പോകുന്നില്ല .ഉമ്മ പറഞ്ഞതാണ് ശരി. "എൻ്റെ മോൻ എങ്ങോട്ടും പോകണ്ട ,സാമൂഹിക അകലം പാലിച്ച് ഇതിനെ നമുക്ക് അതിജീവിക്കാം" . ജനാലക്കിടയിലൂടെ അജ്മൽ പുറത്തെ കാഴ്ചകൾ ആസ്വദിച്ചു .പക്ഷികൾ പാറിക്കളിക്കുന്നത് അവൻ ശ്രദ്ധിച്ചു ." ഓ ഇപ്പോൾ കൂട്ടിലായത് മനുഷ്യരാ അല്ലേ?" അവൻ ചെറുചിരിയോടെ പറഞ്ഞു .അപ്പോഴാണ് സുഹൈൽ ഫോൺ വിളിച്ചത് "ഡാ അജ്മലേ എന്തല്ലാ ശേഷം? എല്ലാം കൊളമായി അല്ലേ ,എത്ര ദിവസാ ഇങ്ങനെ ബോറടിച്ച് ഇരിക്കുക " സുഹൈൽ പറഞ്ഞു നിർത്തി. അജ്മൽ പറഞ്ഞു "ഡാ അങ്ങനെയാണ് ഞാനും കരുതിയത് പക്ഷേ വീട്ടിൽ ഇരുന്ന് നമുക്ക് ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട് .കഥ എഴുതാം, കവിത എഴുതാം, ചിത്രം വരക്കാം ,പൂന്തോട്ടം ഒരുക്കാം, അടുക്കള തോട്ടം നിർമ്മിക്കാം, കൂട്ടത്തിൽ പഠനവും ആവാം " നീ പറഞ്ഞത് വളരെ ശരിയാണല്ലോ അജ്മലേ .എന്നാ ശരി ഞാനും തുടങ്ങുകയാണ് കെട്ടോ ഓകെ " ." ആ ശരി എനിക്കിപ്പോ ചെയ്ത് തീർക്കാൻ ഒരു പാട് കാര്യങ്ങളുണ്ട് പിന്നെ വിളിക്കാം" .ഒരു കടലാസും പേനയും എടുത്ത് അജ്മൽ എഴുതിത്തുടങ്ങുകയാണ് .... തിരിച്ചറിവിൻ്റെ ...,, നല്ല പാഠങ്ങളുടെ ... ഒരു പിടി അവധിക്കാല ഓർമ്മകൾ .............................. 💐💐💐💐💐💐💐💐💐💐💐💐💐💐

🍃🍃 നഷ്ഫാ ഷെറിൻ.ടി.എച്ച് 🍃🍃
6 c മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ