Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവക്കുറിപ്പ്!
ഇന്ന് രാവിലെ കുളിർക്കാറ്റാസ്വദിച്ച് ഞാൻ മയക്കത്തിൽ നിന്നും ഉണർന്നു. പ്രഭാതകർമങ്ങൾ നിർവ്വഹിച്ച് ഞാൻ പത്രവായനയ്ക്കു വേണ്ടി പുത്ത തിരഞ്ഞു. രാവിലെ തന്നെ അയതുകൊണ്ട് പത്രക്കാരൻ വരുന്നതേയുള്ളൂ. ഞാൻ വേഗം പത്രത്തിനു വേണ്ടി കൈ നീട്ടി. മറിച്ചൊന്നുമല്ല, പത്ര താളുകളിൽ കോറോണ വിശേഷം അറിയാൻ തന്നെ: അത്രയധികം മാനവഹൃദയങ്ങളിൽ ഭീതിയുടെ കനലായി തീർന്ന കോവിഡ്- 19 എന്ന വിളിപേരുള്ള ഇത് എന്റെ മനസ്സിലും ഭീതിയുടെ കൊടുമുടി ഉയർന്നിരുന്നു. പാവപ്പെട്ടവനെയും പണക്കാരനെയും തെല്ലു വ്യത്യാസമില്ലാതെ പീച്ചി ചീന്തുന്ന ഈ ഭീകരനെ ലോക ശാസ്ത്രം കൈക്കുള്ളിലാക്കുമോ? എന്ന് എന്റെ മനസ്സിൽ എന്നും ചോദ്യചിഹ്നമായിരുന്നു. അങ്ങനെ ചിന്തിക്കുന്ന സമയത്ത് ഞാൻ പുറത്തേക്കെന്ന് നോക്കി: ഹാ.... നല്ല കഠിനമായ വേനൽ. ഇതെക്കെ ചിന്തിച്ച് പത്രവായനയും കഴിഞ്ഞ് പ്രകൃതിയുടെ സൗന്ദര്യത്തെ നോക്കിക്കോണ്ടേയിരുന്നു കൊണ്ട് ഞാൻ സമയം തള്ളി നീക്കാൻ തുടങ്ങി. മറിച്ചൊന്നും കഴിയില്ലല്ലോ : കോറോണ കാലമല്ലേ? .
കുറച്ചു ദിവസമായി വീട്ടിലുള്ള കളി ചിരികൾ മാത്രമാണെന്റെ ആശ്വാസം . ഞാൻ ഇതിനിടയിൽ പലവട്ടം ചിന്തിക്കുമായിരുന്നു: ആ സുന്ദരമായ പഴയ ദിനങ്ങൾ ഉണ്ടായിരുന്നെങ്കിൽ.... വീട്ടിലാണെങ്കിൽ അധികനേരവും നിശബ്ദം. ഉച്ചയ്ക്കു ഉമ്മയുണ്ടാക്കിയ രുചികരമായ ബിരിയാണി മുക്കു മുട്ടേ കഴിച്ച് ഞാൻ വിശ്രമത്തിനായി കിടന്നു. അപ്പോൾ ചെറിയ പുസ്തകങ്ങളുമായി പോയ ഞാൻ പതിയേ ഉച്ചയുറക്കത്തിലേക്കു വീണു . ഉറക്കത്തിനു ശേഷം ഞാൻ ഘടികാരത്തിലേക്കു സമയ നീക്കത്തിനായി പലതവണ കണ്ണു തിരിച്ചു . പീന്നീട് അനിയനുമായുള്ള ചില കളികൾക്കഴിഞ്ഞ് സന്ധ്യ സമയത്ത് കുളിയും കഴിഞ്ഞ് നമസ്ക്കാരത്തിനു ശേഷം ചെറിയ കഥകളും കവിതകളും വായിച്ചു. പീന്നീട് അത്തായത്തിനു ശേഷം കമ്പ്യൂട്ടറിൽ വാർത്താ വിശേഷത്തിനു ശേഷം ഉറങ്ങാൻ കിടന്നു . അപ്പോഴും എന്റെ മനസ്സിൽ 'കോറോണ ' യെ പറ്റിയിരുന്നു.പിന്നെ ചില നേരത്തിനു ശേഷം ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|