മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അച്ഛൻ എന്താ വരാത്തെ?

Schoolwiki സംരംഭത്തിൽ നിന്ന്
🌾അച്ഛൻ എന്താ വരാത്തെ?🌾


അച്ഛൻ എന്താ വരാത്തെ അമ്മേ ഉണ്ണിയുടെ ചോദ്യം കേട്ടപ്പോ ഗീതയ്ക്ക് ഒന്നുകൂടി വേവലാതിയായി.ശരിയാണ് എത്രനേരമായി ആരും ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞതുകൊണ്ട് എയർപോർട്ടിൽ പോവാതിരുന്നത്.ശ്രീധരേട്ടൻ വന്നു ചോദിച്ചതാ അത് പറഞ്ഞിട്ട് പിന്നെന്താ എന്താ വേണ്ടാന്ന് പറഞ്ഞു .രാജൻ ഇന്ന് വരുന്നില്ലേ ?വരുന്നുണ്ട് ശ്രീധരൻ ഏട്ടാ ആരും കൂട്ടാനായി പോവണ്ട എന്നു പറഞ്ഞതുകൊണ്ടാ വേണ്ടാന്ന് പറഞ്ഞത്.ഓഹോ അതെന്താ അങ്ങനെ ശരിയാ ഒരിക്കലും രാജേട്ടൻ അങ്ങനെ പറയാറില്ല.വിമാനം ഇറങ്ങിയ ഉടനെ ഉണ്ണിയെ കണ്ടു ഉണ്ട് ഒരു മുത്തം നൽകിയാലേ ചേട്ടന് സമാധാനമാവൂ.ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു.കഴിഞ്ഞ ആഴ്ച രാജേട്ടന്റെ സുഹൃത്ത് വിനോദ് വരുമ്പോൾ സുമയും മോളും ളും അവനെ കൂട്ടാനായി എയർപോർട്ടിൽ പോയത് അത് അവർ വിളിച്ചുപറഞ്ഞു.കണ്ട കാഴ്ചകളും നടന്ന വിശേഷങ്ങളും തമാശകളും കേട്ടപ്പോൾ ഉണ്ണി പറഞ്ഞതാ അത് നമുക്കും അങ്ങനെയൊക്കെ വേണം.എന്നിട്ടിപ്പോ ഉണ്ണി ഇതാഇരുന്നു കരയുന്നു.അത് സാരമില്ല ഇല്ല അച്ഛൻ ഇങ്ങ് എത്തിയാൽ എല്ലാം മാറും.എന്നാലും സമയമെത്രയായി .വീട്ടിൽനിന്ന് ഇന്ന് അമ്മയും ചേച്ചിയും യും വിളിച്ചുചോദിച്ചു "അവൻ എത്തിയോ യാത്ര എങ്ങനെ ?."ഇല്ല എത്തിയില്ല " -പറഞ്ഞു നിർത്തി.പെട്ടെന്ന് മൊബൈൽ ശബ്ദം ഗീത ഉണർത്തി.ഓ ഓ രാജേട്ടന് .അല്ല ഇതെന്തുപറ്റി.ഗീതേ ഞാൻ ഇത്തിരി കൂടി വൈകും ഇവിടെ ഇവിടെ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട് ഉണ്ട് ഒരു പരിശോധനയും .ഇപ്പോഴത്തെ രോഗത്തിൻറെ ഭാഗമായി ചില കാര്യങ്ങൾ .എങ്കിലും ടെൻഷൻ മാറിയില്ല.എല്ലാം കഴിഞ്ഞ് രാജേട്ടൻ എത്തി.എങ്കിലും ഉംമുകളിലത്തെ മുറിയിൽ നിന്നും ഇറങ്ങാറില്ല . പതിനാല് ദിവസം ഒരു മുറിയിൽ തന്നെ.ആരുമായും ഒരു ബന്ധവും പാടില്ല. മീര മോളും അവളുടെ അച്ഛനും എല്ലാവരും വളരെ സന്തോഷത്തിലാണ് ഇവിടെ അച്ഛനും മാത്രം ഇങ്ങനെ .എന്നോട് ഒരു സ്നേഹവും ഇല്ലാത്തോണ്ടല്ലേ . ഗീത ഒന്നും പറഞ്ഞില്ല.ഇന്നലെ സുമവിളിച്ചപ്പോൾ അപ്പോൾ കരഞ്ഞുകൊണ്ട് പറഞ്ഞത് അത് വിനോദ് ആശുപത്രിയിൽ ആണത്രേ .വല്ലാത്ത ശ്വാസതടസ്സം ,പനി ,കൂടെയുണ്ടായിരുന്ന ആർക്കോ കൊറോണ ഉണ്ടത്രേ ഇപ്പോ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലാം കഷ്ടത്തിലായി എല്ലാരും ഞങ്ങളെ പഴിക്കുന്നു. വിനോദിന്റെ അച്ഛനും അമ്മയുമൊക്കെ ആകെ പേടിച്ചിരിക്കുന്നു. എല്ലാരും ഇനി പരിശോധനക്ക് വിധേയരാവണത്രേ . എല്ലാം തീർന്നു ഗീതേ എല്ലാം. അന്ന് രാജേട്ടൻ ചെയ്തതുപോലെ ചെയ്തിരുന്നേൽ അന്ന് അതൊന്നും കേട്ടില്ല ഇപ്പോ .... താനെന്താ ചിന്തിക്കുന്നത് രാജേട്ടന്റെ ചോദ്യം ഗീതയെ ചിന്തയിൽ നിന്നും ഉണർത്തി. ഒന്നുമില്ല രാജേട്ട നമ്മൾ എല്ലാം ചെയ്യേണ്ടതുപോലെ പാലിച്ചതിനാൽ ഇന്ന് നാം സന്തോഷിക്കുന്നു. സമാധാനിക്കുന്നു. അന്ന് അതെനിക്ക് വല്ലാത്ത വീർപ്പുമുട്ടലുണ്ടാക്കി പക്ഷേ ഇന്ന് അതാ ശരി എന്താ ഉണ്ണീ ഇനി എന്നും അച്ഛൻ നമ്മുക്ക് ഒപ്പം അല്ലേ . ഉണ്ണിയുടെ ചിരി ഉച്ചത്തിൽ മുഴങ്ങി.. 💐💐💐💐💐💐💐💐💐💐💐💐💐💐

🍁 റന ഫാത്തിമ 🍁
4 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ