മർത്യരെ വിഷമിക്കേണ്ട നാം
വിജയിക്കും ഒന്നായി പൊരുതിയാൽ
മുന്നാലെ വന്ന മഹാമാരി കൾ
മർത്യർക്കു മുന്നിൽ തോറ്റു പോയില്ലേ
ഒരു മഹാമാരിയും അതീതമല്ല
നിയന്ത്രണത്തിൻമറകൾക്ക്
നിയന്ത്രണങ്ങൾ പാലിച്ചു
സാമൂഹിക അകലം പാലിച്ചു
ഈ മഹാ മാരിയെ തൂത്തെറിയും
വിണ്ണിന്റെ മക്കൾ ഒന്നായി
അന്തിമ വിജയം നമുക്കല്ലോ