മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
************************************
2021 ജൂൺ ആദ്യവാരത്തിൽ എസ് എസ് ക്ലബ്ബിന്റെ കൺവീനർ ആയി റഫീക്ക് മാസ്റ്ററെയും സ്റ്റുഡന്റ് കൺവീനറായി നുസ്ഹ 9C യെയും തെരഞ്ഞെടുത്തു. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ ക്ലാസുകളിൽ പഠിക്കുന്ന 145 അംഗങ്ങൾ എസ്എസ് ക്ലബ്ബിൽ ഉണ്ട്. മാസത്തിലൊരിക്കൽ ഓൺലൈൻ മീറ്റിംഗ് വിളിച്ച് കുട്ടികൾക്ക് വേണ്ട നിർശേഷങ്ങൾ മോട്ടിവേഷൻ, ഐഡിയകൾ നൽകാറുണ്ട് . ഓരോ മാസത്തിലും ആചരിക്കേണ്ട ദിനങ്ങൾ ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തുവരുന്നു. വ്യത്യസ്ത ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായ ഒന്നും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കാറുണ്ട്.
2021-22 അധ്യയനവർഷത്തിൽ നടന്ന വ്യത്യസ്തമായ പരിപാടികൾ
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. എല്ലാ സെഷനിലെ കുട്ടികളും ഇതിൽ പങ്കെടുത്തു
20-06-21 ന്
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്: 'നാം ഒന്ന് ഇന്ത്യയിൽ ജനിച്ചതിൽ ഞാൻ അഭിമാനംകൊള്ളുന്നു ' എന്ന തലക്കെട്ടിൽ ഒരു സ്ലൈഡ് ഷോ സ്റ്റുഡന്റ് കൺവീനർ പ്രസെന്റ് ചെയ്തു.
20-07-21
Moon Day യുമായി ബന്ധപ്പെട്ട് ആയിഷ അബ്ദുൽ മുബാറക്ക് അലി 9B, ദിയ 8 B കുട്ടികളുടെ നേതൃത്വത്തിൽ ഒരു Talk Show നടത്തി. ഈ പരിപാടി കുട്ടികളിലും അധ്യാപകരിലും വലിയ സ്വാധീനം ചെലുത്തി.
25-07-21
കേരള പ്രൈവറ്റ് സെക്കന്ററി സ്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ Moon Day യുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാമിൽ HS കുട്ടികളെ പങ്കെടുപ്പിച്ചു
06-08-21
ഹിരോഷിമ ഡേ യുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രസന്റേഷൻ നടത്തി
ആഗസ്റ്റ് 15
ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകളുമായി സഹകരിച്ച് വർണ്ണശബളമായ പരിപാടികൾ സംഘടിപ്പിച്ചു.
ഒക്ടോബർ 2
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പ്രെസന്റ്റേഷൻ നടത്തി. കൺവീനർ റഫീഖ് മാസ്റ്റർ സ്ക്രിപ്റ്റ് എഴുതുകയും. ആയിഷ അബ്ദുൽ മുബാറക്ക് അലി 9ബി പ്രസിഡന്റ് ചെയ്യുകയും ചെയ്തു
ഡിസംബർ 10
മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ളിയിൽ സുപ്രിയ 9ബി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനുവരി 26
റിപ്പബ്ലിക് ഡേ നോടാനുബന്ധിച്ച് യു.പി ,ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്ക് മത്സര പരീക്ഷ നടത്തി.



