മൗണ്ട് സീനാ ഇ എംഎച്ച് എസ് പത്തിരിപ്പാല/പ്രവർത്തനങ്ങൾ/ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്
***********************
പുതിയ അധ്യയന വർഷത്തെ മനോഹരമാക്കാൻ ഇംഗ്ലീഷ് ക്ലബ് ജൂൺ 20 ആം തിയതി വിവിധ പരിപാടികളോട് കൂടി തുടക്കം കുറിച്ചു. ക്ലബ് കൺവീനർ ആയി നുസ്രത് ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. 90 ഇൽ അധികം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായി. അവരിൽ നിന്ന് ഒരു സ്റ്റുഡന്റ് കൺവീനരെ തെരഞ്ഞെടുത്തു. കൺവീനറെ സഹായിക്കാൻ ഓരോ ക്ലാസ്സിൽ നിന്നും ഒരു അസിസ്റ്റന്റ് ഉണ്ടായിരുന്നു. ഈ വർഷം ഞങ്ങൾ നടത്തിയ ഊഷ്മളമായ പരിപാടികൾ താഴെ കൊടുക്കുന്നു.
പരിസ്ഥിതി ദിനത്തോട് അനുബന്ധി ച്ചു ക്വിസ് മത്സരങ്ങൾ നടത്തി. വായനവാരത്തോട് അനുബന്ധിച്ചു പദ്യ പാരായണ മത്സരവും, പ്രസംഗം, വായന എന്നിവ സംഘടിപ്പിച്ചു. അത് പോലെ റോൾ പ്ലേ മത്സരം, ലോക ഫോട്ടോഗ്രാഫിക് ദിനത്തിൽ കുട്ടികൾ മനോഹരമായ ചിത്രങ്ങൾ അയച്ചു തന്നു. അതിൽ നിന്നും നല്ല ചിത്രങ്ങൾ ക്ക് ട്രോഫികൾ നൽകി. അദ്ധ്യാപകദിനത്തിൽ കുട്ടികൾക്കിടയിൽ അദ്ധ്യാപകർക്കുള്ള സന്ദേശ മത്സരങ്ങൾ നടത്തി. ആർട്ടിസ്റ്റ് ദിനത്തിൽ ചിത്രരചന മത്സരവും സ്പെല്ലിങ് ബീ മത്സരവും നടത്തി. കുട്ടികൾ ആവേശപ്പൂർവം പങ്കെടുത്തു. കൊളാ ഷ് മേക്കിങ് മത്സരം, പ്രശ്നോതരിയും നടത്തി. പരിപാടികളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇതോടൊപ്പം സമർപ്പിക്കുന്നു.







