കലാലയങ്ങളിൽ
മാത്രം ഒതുങ്ങുന്നതല്ലെൻ സൗഹൃദം
ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് ചേക്കേറുന്ന
കവിത പോലാണെൻ സൗഹൃദം
ഒരിക്കലും വാടാത്ത പൂ പോലെ
ആരും പറയാത്ത കഥ പോലെ
ഒരിക്കലും മറക്കാത്ത സ്വപ്നം പോലെ
എന്നും എപ്പോഴും ഏവരിലും
മായാതെ നിൽക്കുന്ന ഒരപൂർവത
അത്.... സൗഹൃദം.....
കാണാനായില്ലെങ്കിലും
മിണ്ടാനായില്ലെങ്കിലും
തകരില്ലൊരിക്കലും
നിപ്പ കൊറോണയോ
ഏതു വൻ രോഗമോ
തച്ചു തകർക്കാൻ
തുനിഞ്ഞിങ്ങു വന്നാലും
മായാതെ നിൽക്കുന്ന ഒരപൂർവത
അത്.... സൗഹൃദം.....