മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വം എങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എങ്ങനെ      

കോവിഡ് - 19 അഥവാ കൊറോണ എന്നാ മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ മനുഷ്യർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാണ് ശുചിത്വം പാലിക്കുക എന്നത്. പ്രധാനമായും രണ്ടു തരം ശുചിത്വ പാലനമാണ് ഉള്ളത്.

1.വ്യക്തി ശുചിത്വം
2.പരിസര ശുചിത്വം.

ഈ കൊറോണ കാലത്തു ശുചിത്വത്തിനു പ്രഥമ സ്ഥാനമാണുള്ളത്. ശുചിത്വമില്ലായ്മയിൽ നിന്നും പല തരം രോഗങ്ങളും രൂപം കൊള്ളുന്നുണ്ട്. അത് ചിലപ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിൽ നിന്നോ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നോ ആവാം! ഇനി ഓരോന്നിനെ പറ്റിയും കൂടുതലായി അറിയാം....

വ്യക്തി ശുചിത്വം :

ഈ കാലയളവിൽ നമ്മൾ ഓരോരുത്തരും ശുചിത്വം പാലിക്കേണ്ടതാകുന്നു. അവയിൽ ചിലത് ഇവിടെ കുറിക്കുന്നു:

കൈകൾ ഓരോ 15 മിനിട്ടിലും സോപ്പോ അല്ലെങ്കിൽ sanitizer ഉപയോഗിച്ച് കഴുകുക.
വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ മുഖാവരണം( mask) ധരിക്കുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ തുണി അല്ലെങ്കിൽ tissue ഉപയോഗിച്ച് മറയ്ക്കുക.
ശരീരം എപ്പോഴും ശുചിയായി സൂക്ഷിക്കുക.
പരിസര ശുചിത്വം :

നമ്മെ മാത്രമല്ല നാം ആയിരിക്കുന്ന പരിസരവും എപ്പോഴും ശുചിയായിരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വീടിന്റെ പരിസരം വൃത്തിയാക്കി അണുവിമുക്തമാക്കുക്ക. വീടിന്റെ അകം എപ്പോഴും അടിച്ചു തുടച്ചു വൃത്തി ആക്കുക. അങ്ങനെ നമുക്ക് ശുചിത്വം പാലിച്ചു ഈ മഹാമാരിയെ നേരിടാം.

BE CLEAN..... BE SAFE.....


ജിയാ മറിയം ജിജി
7 ബി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത