നിപ്പയെന്ന വൈറസും
പ്രളയമെന്ന ഭീതിയും
അതിജീവിച്ച കേരളമേ...
ഭയന്നിടില്ലൊരിക്കലും
കൊറോണയെന്ന വില്ലനേ
ചെറുത്തെതിർത്ത് നിന്നിടും
കൈകൾ രണ്ടും സോപ്പു
കൊണ്ടിടയ്ക്കിടെ കഴുകണം.
തെല്ലകലം പാലിക്ക
വീട്ടിൽ നിന്നറങ്ങിടാതെ
ജീവിതം നയിക്കണം.
ഒരുമയോടെ നിന്നിടാം
ശുചിത്വമെന്നും കാത്തിടാം
കൊറോണ തന്റെകണ്ണിയെ
മുറിച്ചിടാം തകർത്തിടാം
മതിക്ക നാം ആരോഗ്യമന്ത്രി
നൽകിടും നിർദ്ദേശങ്ങൾ
അറിവുള്ളോർ പറയുന്ന കാര്യം
ജീവനത്തിന്റെ മാർഗ്ഗങ്ങൾ
അനുസരിക്ക വേണം നാം.
നാടിൻനന്മ നോക്കണം
അകലണം അകലാതെ നാം.
നാളകൾക്ക് വേണ്ടി നാം.