മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാം അമ്മ

പണ്ടൊരുനാൾ മനുഷ്യൻ പിറന്നു ഭൂവിൽ.....
പ്രകൃതിയാം ദേവിയുടെ ഗർഭപാത്രത്തിൽ....
ആ സ്നേഹം നുകർന്ന്....
ആ താരാട്ട് കേട്ട്.....
ആ മാറോട് ചേർന്നവൻ വളർന്നു.
പിന്നിടെന്നോ അവൻ കൈ
വിട്ടാദിവ്യ സ്നേഹാമൃതം.
അതിമോഹമവനിൽ വളർന്നു വന്നു,
ആർത്തിയും ദുരയും- അന്ധമാക്കി,
പാലമൃതൂട്ടും ദിവ്യകരങ്ങളെ,
തച്ചുടച്ചവൻ തകർത്തെറിഞ്ഞു.,
കുപ്പിവള കിലുക്കി കിലുകിലെ ചിരിച്ച ,
നീലവാനമിന്നിതാ കണ്ണീരണിഞ്ഞു.....
മരതകപ്പട്ടണിഞ്ഞ പച്ചപ്പുൽ മേടുകൾ ,
കരിഞ്ഞുണങ്ങി നീർവറ്റി മരുഭൂവായ്. ,
തരുകൾ നിറഞ്ഞൊരാ...,
നിബിഡവനങ്ങളും ,
തിക്കിത്തിരക്കുന്ന നഗരമായ് മാറി. ,
ശബ്ദ മലിനീകരണത്താൽ വലയുന്നു....
വിഷപ്പുകകൾ നിറഞ്ഞിടുന്നു ,
മാലിന്യ കൂമ്പാരം മൂടുന്നു പ്രകൃതിയെ...
തൻ മക്കളാൽ മരിക്കുന്നു ഭൂമിദേവിയും...
എന്തിന് കാട്ടുന്നു ഇത്രമേൽ ക്രൂരത...
പ്രകൃതിയാം അമ്മ നിലവിളിക്കുന്നു ...
 

എയ്ഞ്ചൽ ജോജി
6 സി മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത