മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/പകർച്ചവ്യാധികൾ

Schoolwiki സംരംഭത്തിൽ നിന്ന്
പകർച്ചവ്യാധികൾ

നമ്മുടെ അനുദിന ജീവിതത്തിൽ വളരെ അത്യാവശ്യം വേണ്ട ഒന്നാണ് ശുചിത്വം. ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിടുന്ന പ്രതിസന്ധികൾ ഏറ്റവും വലിയ ഒന്നാണ് പകർച്ചവ്യാധികൾ. ഇവ പടരുവാൻ കാരണം ശുചിത്വമില്ലായ്മയും വേണ്ടത്ര കരുതൽ ഇല്ലായ്മയും ആണ്. ശുചിത്വം എന്നതിൽ രണ്ടു ഘട്ടങ്ങളുണ്ട് വ്യക്തിശുചിത്വവും പരിസരശുചിത്വവും. വ്യക്തിശുചിത്വം എന്നത് ഒരു വ്യക്തിക്ക് സ്വയം ചെയ്യാനാവുന്നത് മാത്രമാണ്. ദിവസവും രണ്ടുനേരം ചെയ്യേണ്ടവ. ശരീരം ശുദ്ധിയായി പാലിക്കേണ്ടത് ഓരോ വ്യക്തിയുടെയും വ്യക്തിഗത ആവശ്യമാണ്. ദിവസവും രണ്ടു നേരം കുളിക്കുന്നത് പുലർച്ചെ എഴുന്നേറ്റതിനുശേഷവും രാത്രിയിൽ കിടക്കുന്നതിനു മുൻപും വായ വൃത്തിയായി സൂക്ഷിക്കുന്നതിലും ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ വൃത്തിയായി കഴുകുന്നത് മുതലായവ ചെറിയ കാര്യങ്ങൾ ആണെങ്കിലും വലിയ മൂല്യങ്ങൾ ഇവയ്ക്കുണ്ട്. ശുചിത്വം എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. പരസ്പര സമ്പർക്കം മൂലം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് അനുനിമിഷം കടന്നു ചേരുന്നവയാണ് ബാക്ടീരിയ വൈറസ് മുതലായവ. ശുചിത്വം എന്നതുകൊണ്ടും ശരിയായ കരുതൽ എന്നതുകൊണ്ടും ഒരു പരിധിവരെ തടയാൻ ആവുന്നതാണ് ഇത്തരം പകർച്ചവ്യാധികൾ.
നിരവധി വ്യാധികളാൽ നിബിഡമാണ് നമ്മുടെ ലോകം. ശരിയായ കരുതൽ നമ്മൾ അനുനിമിഷം പ്രവർത്തിക്കുന്ന അതുകൊണ്ടാണ് നമ്മൾ ഇതിനെ തടയുവാൻ അല്ലെങ്കിൽ ഒരു വ്യക്തിയുടെ ഉള്ളിൽ പ്രവേശിക്കാതെ നോക്കുവാൻ നമുക്ക് സാധിക്കുന്നത്. ഒരു വ്യക്തിയുടെ ശുചിത്വബോധം ചെറുതാണെങ്കിലും വലുതാണെങ്കിലും ആ പ്രവർത്തി സമൂഹത്തിൽ പ്രതിഫലിക്കുന്നതാണ്. അതിനാൽ തന്നെ നാം കരുതലോടെ തന്നെ വേണം പ്രവർത്തിക്കുവാൻ.
വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് പരിസര ശുചിത്വം. രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്നത്. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസരശുചിത്വം ആണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. ഒരു വ്യക്തി വീട് പരിസരം ഗ്രാമം നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ നിരവധിയാണ്. പരിസരം പൊതുസ്ഥലങ്ങൾ സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.
ശുചിത്വബോധം ഒപ്പംതന്നെ പൗരബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത്. നാടിന് ശുചിത്വം ഓരോ പൗരനെയും ചുമതലയായി കരുതണം. ആദ്യം ശുചിത്വബോധം ഉണ്ടാവുക തുടർന്ന് ശുചീകരണം നടത്തുക. വീട്ടിലും വിദ്യാലയത്തിലും നാം ഇത് ശീലമാക്കണം. സ്വന്തം ഇരിപ്പിടം സ്വന്തം മുറി ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് എന്ന ചൊല്ല് വളരെ പ്രസിദ്ധമാണ്. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഒഴിവാക്കിയാൽ ഒരു അളവ് വരെ സാധിക്കും. ശുചിത്വം എന്നത് എല്ലായിടത്തും വേണ്ട ഒന്നാണ്. അത് ശരീരത്തിലും പരിസരത്തും മാത്രമല്ല ഓരോ വ്യക്തിയുടെയും മനസ്സിലും വേണ്ട ഒന്നാണ്. നമ്മൾ ചെയ്യുന്ന പ്രവർത്തി വൃത്തിയായും വെടിപ്പായും ചെയ്യുന്നത് പോലെ നമ്മുടെ ചിന്തയും അങ്ങനെ തന്നെ വേണം. നന്മ മാത്രം പ്രവർത്തിക്കുകയും നല്ലത് ചിന്തിക്കുവാനും നമ്മൾക്ക് കഴിയണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക നമുക്ക് നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതുതന്നെയാണ് വഴി.

ജോമ സൂസൻ മോൻസി
9 G മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം