മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധം

നമുക്ക് ഏവർക്കും അറിയാo കൊറോണ എന്ന മഹാമാരി ലോകത്താകമാനം പകർന്നു കൊണ്ടിരിക്കുകയാണ് . കോവിഡ് - 19 എന്ന കൊറോണ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നു. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കോവിഡ് പ്രതിരോധത്തിനായി 12 മണിക്കൂർ ജനതകർഫ്യൂ പ്രഖ്യാപിച്ചു . എന്നാൽ കോവിഡ് പകരുന്നത് തടയാനായില്ല. അതിനെ - ത്തുടർന്ന് പ്രധാനമന്ത്രി അടുത്ത പ്രഖ്യാപനം നടത്തി, ലോക്ക് ഡൗൺ . ഇതുവരെ ലോക്ക് ഡൗണിലൂടെ 40% കൊറോണ പകർച്ച ഇന്ത്യയിൽ തടയാൻ സാധിച്ചു.

കൊറോണയെന്ന മഹാമാരിയുടെ ലക്ഷണങ്ങൾ ശക്തമായ പനി, തൊണ്ടവേദന , ശ്വാസതടസം , ചുമ , എന്നിവയാണ് . ഇതിനെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ടത് 10 മിനിറ്റ് ഇടവിട്ട് കൈകൾ നല്ല രീതിയിൽ വൃത്തിയാക്കുക , ചുമയ്ക്കുമ്പോൾ മൂക്കും വായും പൊത്തി ചുമയ്ക്കുക , അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി പുറത്ത് പോകുന്നവർ മാസ്ക് ധരിക്കുക. ലോക്ക് ഡൗൺ കാലത്ത് വെളിയിലിറങ്ങി രോഗം പിടിക്കാതെ വീട്ടിലിരുന്ന് രക്ഷനേടുക.വെളിയിൽ പോയാൽ വീട്ടിൽ വരുമ്പോൾ ശുചിത്വം പാലിക്കുക. ആൾക്കൂട്ടം ഒഴിവാക്കുക.ആലിംഗനം ചെയ്യുന്നതും ഹസ്തദാനവും ഒഴിവാക്കുക.

ലോകത്തുള്ളവരെ ആശങ്കയിലാഴ്ത്തിയത് പെട്ടെന്നുള്ള മരണസംഖ്യയിലെ വർദ്ധനവ് . ഇപ്പോൾ ഇന്ത്യയിൽ 12 മണിക്കൂറിനിടെ 28 മരണം. ഇന്ത്യയിലെ മരണസംഖ്യ 480 കടന്നു. ലോകത്തെ മുഴുവൻ മരണസംഖ്യ ഒന്നരലക്ഷം കടന്നു .

ഡോക്ടർമാരിലും നേഴ്സ്മാരിലുമുള്ള കോ വിഡ് പകർച്ച വീണ്ടും ജനങ്ങളെ ഭീതിയിലാഴ്തി . ഇതിനെ തുടർന്ന് പരാതികൾ അധികം ഉണ്ടായിരുന്നു. രോഗബാധിത നേഴ്സുമാരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നു എന്നതായിരുന്നു പരാതി.

കോവിഡ് പടരുന്ന ഈ കാലത്ത് തീരുമാനിച്ചിരുന്ന വിവാഹങ്ങളും , മരണസംബന്ധമായ ചടങ്ങുകൾ എന്നതിൽ പങ്കടുക്കുന്നവരുടെ എണ്ണം പത്തിൽ കൂടാൻ പാടില്ല. ഗതാഗതവുമായി ബന്ധപ്പെട്ട് , ബൈക്കിൽ ഓടിക്കുന്നയാൾക്ക് മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ . കാറിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർക്കും ഓട്ടോയിൽ ഒരാൾക്കുമാണ് സഞ്ചരിക്കാൻ സാധിക്കുക . ബസ്സുകളും ട്രയിനുകളും വിമാനങ്ങളും സർവ്വീസുകൾ മുടക്കിയിരിക്കുന്നു.

ഇന്ത്യയിലും കേരളത്തിലുമൊക്കെ കൊറോണ കണ്ടെത്തിയത് വിദേശത്തു നിന്നും വന്ന വരിൽ നിന്നും , അവരുമായി സമ്പർക്കം പുലർത്തിയവരിലുമായിട്ടാണ്. ഇന്ത്യയിൽ ആദ്യം കൊറോണ കണ്ടെത്തിയത് തൃശ്ശൂരിൽ ആണ്. ഇപ്പോൾ കേരളത്തിൽ രോഗവിവുക്തമായ ജില്ലകൾ കോട്ടയവും ഇടുക്കിയുമാണ്. കൊറോണ ലോകത്താദ്യം കണ്ടെത്തിയത് ചൈനയിലെ വുഹാനിലാണ് . കൊറോണ വൈറസ് കൂടുതൽ ബാധിക്കുന്നത് നേരത്തേ മുതൽ എന്തെങ്കിലും ട്രീറ്റ്മെൻ്റ് നടത്തിക്കൊണ്ടിരുന്നവരിലും പ്രായമായവരിലും ആണ് . ഇതുപോലെയുള്ളവരിലുമാണ് കൂടുതലായി മരിക്കുന്നതും .

അത്ഭുതകരമായ വാർത്ത എന്നത് ഇനിയും രോഗം ബാധിച്ചിട്ടിച്ചാത്ത സ്ഥലങ്ങളുണ്ട് എന്നതാണ് . 15 രാജ്യങ്ങൾ ഏഷ്യ , ആഫ്രിക്ക എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഓഷ്യാനിയയും . സ്ഥിരമായ മനുഷ്യ ജനസംഖ്യയില്ലാത്ത അൻ്റാർട്ടിക്കയിലും വൈഗസ് എത്തിയിട്ടില്ല . ഓഷ്യാനിയയിലെ വിദൂര പ്രദേശങ്ങളായ മെലനേഷ്യ , മൈക്രോനേഷ്യ , പോളിനേഷ്യ എന്നിവിടങ്ങളിൽ പൂജ്യം കേസുകൾ റിപ്പോർട്ട് ചെയ്ത ചില രാജ്യങ്ങളുണ്ട് . ഏഷ്യയിൽ ഉത്തര കൊറിയ , താജികിസ്ഥാൻ , തുർക്ക്മെനിസ്ഥാൻ എന്ന രാജ്യങ്ങളും . ആഫ്രിക്കയിലെ 2 രാജ്യങ്ങൾ ലെസോതോ , കൊമോറോസ് എന്നിവയും (ഈ രാജ്യങ്ങൾ ഭാഗികമായ ലോക്ക് ഡൗണിലാണ് ) . ഓഷ്യാനിയ മേഖലയിൽ ഒരു കോവിഡ് - 19 കേസില്ലാത്ത 8 രാജ്യങ്ങളാന്നുള്ളത് ,കിരി ബതി , തുവാലു , ടോംഗ , സമോവ , മാർഷൽ ദ്വീപുകൾ , സോളമൻ ദ്വീപുകൾ , നൗറു , പലാവു , വാനുവാടു , ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ എന്നിവയാണ് . ജനസംഖ്യ 700,000 ത്തിൽ താഴെ ആയതുകൊണ്ട് സ്വയം അടച്ചുപൂട്ടാൻ വേഗത്തിൽ സാധിച്ചു.

ഇന്ത്യയിൽ ആകെ രോഗം ബാധിച്ചവർ 14,378 .രോഗം ഭേദമായവർ 1,992 ഇന്ത്യയിൽ ഏകദേശം 480 ഓളം പേർ മരിച്ചു . മാരകമായ ഈ രോഗം വെളി രാജ്യത്തിലുള്ള മലയാളികളെ ഭീതിയിലാഴ്ത്തുന്നു .അവർക്ക് നാട്ടിലേക്ക് വരുവാനോ ബന്ധുക്കളെ കണുവാനോ കഴിയാതേ വിഷമിക്കുന്നു. ഇപ്പോഴത്തെ ഏകദേശം കണക്കനുസരിച്ച് ലോകത്ത് 22,56,844 പേർക്ക് രോഗം ബാധിച്ചു. 5,71,851 പേർ രോഗവിമുക്തരായി . 1,54,350 പേർ മരിച്ചു.

അങ്ങനെ ഈ മഹാമാരിയായ കൊറോണ വൈറസ് എന്നന്നേക്കുമായി ഈ ലോകത്തിൽ നിന്ന് വിട്ടകലാൻ ദൈവത്തോടു പ്രാർത്ഥിക്കാം. ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടെയുo സത്യ സന്ധതയും ത്യാഗവും മനസ്സിലാക്കി നമുക്ക് കൊറോണയെ ഒരുമിച്ച് നേരിടാം , പ്രതിരോധിക്കാം . നല്ലൊരു നാളയെ കണ്ടു കൊണ്ട് നമുക്കേവർക്കും പ്രർത്ഥനാനിരതരാകാം
ഐശ്വര്യ ലക്ഷ്മി.K.S
9C മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം