മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ആത്മവിശ്വസം

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മവിശ്വസം

പഞ്ചവൻകാട്ടിലെ മിമ്മു മുയലിനെ ഒരിക്കൽ ഡിങ്കൻ പുലി കാണുവാനിടയായി . മിമ്മുവിനെ കണ്ടതും ഡിങ്കന്റെ വായിൽ വെള്ളമൂറി . എങ്ങനെയെങ്കിലും ഇവനെ അകത്താക്കണം..എന്ന ചിന്തയോടെ ഡിങ്കൻ മിമ്മുവിന്റെ നേർക്ക്‌ ഒരൊറ്റ ചാട്ടം . മിമ്മു ജീവനും കൊണ്ട് ഓടി . ഡിങ്കൻ വിടുമോ ! ഡിങ്കനും പിറകെ ഓടി . ഓടി..ഓടി..മിമ്മു അവളുടെ കൂട്ടിൽ കയറി . ഡിങ്കൻ തന്റെ പരാജയം സമ്മതിച്ചു . കാരണം , മിമ്മുവിന്റെ കൂട് ചെറുതാണ് . അതിൽ കയറാൻ ഡിങ്കന് സാധിക്കില്ല . എന്നാലും ഡിങ്കൻ കൂടിന്റെ പുറത്തു ഇരുന്നു കൊണ്ട് മിമ്മുവിനോട് വിളിച്ചു ചോദിച്ചു : "എന്ത് മാന്ത്രിക വിദ്യയാണ് നിനക്ക് ഉള്ളത് ? ഇത്ര ദൂരം ഞാൻ നിന്നെ ഓടിച്ചിട്ടും എന്റെ കൈയിൽ നിന്നും എത്ര നിഷ്പ്രയാസം ആണ് നീ രക്ഷപെട്ടത് . ഉടനെ മിമ്മു പറഞ്ഞു : " എത്ര ദിവസം ഓടിച്ചാലും നിനക്കു എന്നെ കിട്ടില്ല ". "എവിടെ നിന്നാണ് നിനക്ക് ഇത്ര ആത്മവിശ്വാസം കിട്ടിയത് ?" : ഡിങ്കൻ അതിശയത്തോടെ ചോദിച്ചു . അതിനു മറുപടിയായി മിമ്മു ഡിങ്കനോട് ചോദിച്ചു : "നീ എന്തിനാണ് ഓടിയത് ?". " നിന്നെ പിടിക്കാൻ " . " നിന്റെ ഉത്തരം തെറ്റാണ് . ശെരിയായ ഉത്തരം ഞാൻ പറയാം . നീ ഓടിയത് ഭക്ഷണത്തിനു വേണ്ടിയാണ് . എന്നാൽ ഞാനാകട്ടെ എന്റെ ജീവന് വേണ്ടിയും . ജീവന് വേണ്ടി ഓടുന്നവൻ ഭക്ഷണത്തിനു വേണ്ടി ഓടുന്നവനെക്കാൾ വേഗത്തിൽ ഓടും . അതായത് നമ്മുടെ വേഗം കുറയ്ക്കാൻ കാരണം എതിരെ വരുന്ന പ്രതിസന്ധികൾ അല്ലാ .... നമ്മുടെ ആവശ്യം , നമ്മുടെ ലക്ഷ്യം , നമ്മുടെ സ്വപ്നം .....അത് തീവ്രമാണെങ്കിൽ നമ്മുടെ മുൻപിൽ ഉള്ള തടസങ്ങൾ ഒരിക്കലും ഒരു പ്രശ്നമല്ല . ആളിക്കത്തുന്ന തീയുടെ അപ്പുറം ഒരു ആവശ്യം ഉണ്ടെങ്കിൽ തീ ഒരു പ്രശ്‌നമേയല്ല . ലക്ഷ്യം മനസ്സിലുറപ്പിച്ചു യാത്ര തുടരുക . അപ്പോൾ വിജയത്തിൽ എത്തി ചേരാൻ സാധിക്കും ....

ലിയ ഹന്ന ജിജി
9G മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ