സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മണ്ണാർക്കാട് - ആനക്കട്ടി റൂട്ടിൽ മുക്കാലിയിൽ നിന്ന് 300 മീറ്റർ മുന്നിലേക്ക് മാറി 25 ഏക്കർ സ്ഥലത്താണ് ഈ മാതൃക ആശ്രമവിദ്യാലയം സ്ഥിതിചെയ്യുന്നത്. കുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള ഹോസ്റ്റൽ സൗകര്യവും ഇവിടെയുണ്ട്.

സ്കൂൾ

5 മുതൽ 10 വരെയുള്ള യു. പി, ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ ഡിവിഷൻ വീതമാണുള്ളത്. ഓരോ ഡിവിഷനിലും 35 കുട്ടികൾ വീതമാണുള്ളത്. അവരുടെ പഠനപ്രവർത്തനങ്ങൾക്കായി 6 ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. യു. പി, ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കന്നതരത്തിലുള്ള പഠനപ്രവർത്തനങ്ങൾ നൽകുന്നതിനായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്കായി ശാസ്ത്രപോഷിണി ലബോറട്ടറി ഒരുക്കിയിട്ടുണ്ട്. ഇവരുടെ ഐ. സി. ടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾക്കായി ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 21 കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

11, 12 ക്ലാസ്സുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലായി 4 ഡിവിഷനുകളുണ്ട്. അവരുടെ പഠനപ്രവർത്തനങ്ങൾക്കായി 4 ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവർക്കായി ഉന്നതനിലവാരത്തിലുള്ള ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ജ്യോഗ്രഫി ലബോറട്ടറി സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി, എസ്. പി. സി, സ്കൂൾ റേഡിയോ, 2 പ്രത്യേക സ്മാർട്ട് ക്ലാസ് റൂം, സ്പോട്സ്, ആർട്സ് മുതായവക്കെല്ലാം പ്രത്യേകം മുറികളോടുകൂടി സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെറിയ പരിപാടികൾ മെച്ചപ്പെട്ട രീതിയിൽ നടത്തുന്നതിന് മിനി ഓഡിറ്റോറിയം കോൺഫറൻസ് ഹാൾ സൗകര്യം സ്കൂളിലുണ്ട്. കായികപരിശീലനം നൽകുന്നതിന് മൾട്ടി പർപ്പസ് കോർട്ട് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. വിപുലമായ പരിപാടികൾ നടത്തുന്നതിനായി പ്രത്യേകം സ്റ്റേജ് സ്കൂളിന്റെ മുൻവശത്തായി ഒരുക്കിയിരരിക്കുന്നു.

ഹോസ്റ്റൽ

സ്കൂളിന്റെ പിറകുവശത്ത് ബ്ലോക്കുകളിലായി ഡോർമിറ്ററി സംവിധാനത്തിലാണ് ഹോസ്റ്റൽ സൗകര്യം ഒരുക്കിയിരിക്കുന്നത്. 410 കുട്ടികൾ ഇവിടെ താമസിച്ച് പഠനം നടത്തിവരുന്നു. ഇവർക്കുള്ള ആഹാരം തയ്യാറാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രത്യകം കിച്ചൺ, ആഹാരം കഴിക്കുന്നതിന് പ്രത്യകം ഡയിനിംഗ് ഹാൾ മൂതലായവ സജ്ജീകരിച്ചിട്ടുണ്ട്.

സ്റ്റാഫ് ക്വാർട്ടേഴ്സ്

ഹെഡ്മാസ്റ്റർ, സീനിയർ സൂപ്രണ്ട് ഉൾപ്പടെയുള്ള അദ്ധ്യാപക ജീവനക്കാർക്കും അനദ്ധ്യാപക ജീവനക്കാർക്കും താമസിക്കുന്നതിന് സ്റ്റാഫ് ക്വാർട്ടേഴ്സ് സ്കൂൾ കോമ്പൗണ്ടിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.