കലിയുഗത്തിൽ
അടർത്തിയെടുക്കാൻ ഒരുങ്ങിയ കാലാ....
നീ ഓർക്കുക.
മാലാഖമാരുടെ കരുതലേകിടും കരുത്തിലും
ഭരണ ഭടന്മാരുടെ ശാസനത്തിലും
ഇരുകരങ്ങളിൽ സുരക്ഷിതരാണെടോ..
അഹങ്കാരമെന്ന് പറഞ്ഞോളൂ ...
അഹംഭാവം തന്നെയാണിത്.
അധികാരത്തിന്റെ അടിയുറച്ച തീരുമാനങ്ങൾ
നിറവേറ്റാൻ ഇവരുണ്ടാകുമ്പോൾ
പേടിയില്ല ഞങ്ങൾക്ക് .
ഞങ്ങളിന്ന്
വീടിന്റെ ചുവരുകൾക്കുള്ളിൽ
ചിതലരിക്കാത്ത ഓർമ്മകൾ ചികഞ്ഞെടുക്കുകയാണ്.
രാപ്പകലില്ലാതെ ഞങ്ങൾക്ക് കാവലിരിക്കാൻ
നിന്റെ കൈയ്യിലേക്ക് ജീവൻ തരാതെ
നെഞ്ചോടു ചേർക്കാൻ
വെള്ളയും കാക്കിയുമണിഞ്ഞ് മാലാഖമാർ കാവലുണ്ട്.
ഇത് കേരളമാണ് .......