ഇരുട്ടിന്റെ മറവിലേക്ക്
തൂണും ചാരിനിന്നു
ഓർക്കുകയാണെൻ
കളിയും ചിരിയും
ഒരുകൂട്ടം സ്വപ്നം
പകർന്ന് പോയെൻ
നൊമ്പര ബാല്യകാലത്തെ,
ദുഃഖത്തെ തള്ളിപ്പറഞ്ഞ കാലത്തെ
മണ്ണിൽ തളിർത്ത
പയർ വള്ളി പോലെ
കാണുന്ന ചില്ലകളിലേക്ക്
അത്യാഗ്രഹത്തിൽ പടർന്നപ്പോൾ
തളർന്നത് എന്റെ ഓർമ്മകളും
ഒരു കൂട്ടം സ്വപ്നങ്ങളും
ഇവിടെയാണ് ഞാൻ
ഏകനും ഏകാന്തതയുടെ കൂട്ടുകാരനും