മേരിലാന്റ് ഹൈസ്കൂൾ മടമ്പം/അക്ഷരവൃക്ഷം/താഴേയും മുകളിലും തീ

Schoolwiki സംരംഭത്തിൽ നിന്ന്
താഴേയും മുകളിലും തീ


താഴേയും  മുകളിലും  തീ '  എന്ന  അവസ്ഥയിലാണ്  ലോകം  ഇപ്പോൾ.  ചൈനയിലെ  വുഹാനിൽ  നിന്ന്  തുടക്കമിട്ട  അജ്ഞാത  വൈറസ്  '  കൊറേഓണ'  എന്ന പേരിൽ  തായ്ലൻഡിലേക്ക്  പടർന്നു.  അങ്ങനെ  ഇന്ത്യയിലെത്തി. കേരളത്തിൽ ( തൃശൂർ )  കോവിഡ്  റിപ്പോർട്ട്‌  ചെയ്യ്തപ്പോൾ  ജനമൊട്ടാകെ  ഭയത്തിലായി.  ശേഷം രോഗബാധിതരുടെ  സംഖ്യ  കൂടുകയല്ലാതെ  കുറഞ്ഞില്ല.
            സമ്പന്നരെന്നോ,  ദരിദ്രരെന്നോ,  വ്യത്യാസമില്ലാതെയാണ്    കോവിഡ് -19  ബാധിക്കുന്നത്. രോഗബാധിതർ, നിരീക്ഷണത്തിലുള്ളവർ, അവരുടെബന്ധുക്കൾ, ആരോഗ്യപ്രവർത്തകർ, ഭരണാധികാരികൾ,  എന്നിങ്ങനെ   സമൂഹം  മുഴുവൻ  ആശങ്കയിലാണ്. കഴിഞ്ഞ  പ്രളയം വന്നപ്പോഴും ,  നിപ വന്നപ്പോഴും  ജാതി - മത- വർണ്ണ -വർഗ്ഗ  വ്യത്യാസമില്ലാതെയാണ് പരസ്പരം സ്നേഹിച്ചതും സംരക്ഷിച്ചതും. അതുപോലെ  ഇന്നും ആരോഗ്യപ്രവർത്തകർ രോഗി  ഏതു  ജാതിയെന്നൊ, മതമെന്നോ   നോക്കാതെയാണ്  സംരക്ഷിക്കുന്നത്.  സർക്കാരിന്റെ  നേതൃത്വത്തിൽ, ആരോഗ്യപ്രവർത്തകരുടേയും   സമൂഹത്തിന്റേയും  ശക്തമായ  ഇടപെടലുകൾകൊണ്ട്  ഈ  മഹാമാരിയെ  പിടിച്ചുനിർത്താനായി  പ്രയത്നിച്ചു  കൊണ്ടിരിക്കുകയാണ്.
    മനുഷ്യനും പ്രകൃതിയും തമ്മിലുള്ള   അഭേധ്യമായ  ബന്ധത്തെ  വിലയിരുത്താനുള്ള  അവസരം കൂടിയാണ്  കോവിഡ് -19.  മനുഷ്യർ  

പരിസ്ഥിതിക്കുമേൽ ചെയ്യുന്ന കടന്നുകയ്യറ്റങ്ങൾക്ക് അതിരുകള്ളില്ല. പരിസ്ഥിതി സന്തുലനത്തിലെ താളപ്പിഴകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കോവിഡ് -19 പ്രേരിപ്പിക്കുന്നു. പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുമ്പോഴും മണ്ണിൽ കുഴിച്ചു മൂടുമ്പോഴും മനുഷ്യൻ അറിയുന്നില്ല വലിയൊരു ദുരന്തം നമ്മെ തേടിയിരിപ്പുണ്ടെന്ന്. വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ കടന്നുകയറുന്ന മനുഷ്യരുടെ അത്യാഗ്രഹം പല ദുരന്തങ്ങൾക്കും കാരണമാകുന്നു . മനുഷ്യൻ പരസ്പര്യ ത്തിലെ ഒരു കണ്ണി മാത്രമാണെന്നും പ്രപഞ്ചത്തെക്കുറിച്ച് നമ്മൾ കണ്ടെത്തിയ അറിവുകൾ ഇനിയും അറിയാനുള്ളതിനോട്‌ തുലനം ചെയുമ്പോൾ സമുദ്രത്തിലെ ഒരു തുള്ളി ജലം പോലെ നിസ്സാരമാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

 കോവിഡ്  ഭീതിമൂലം പ്രധാനമന്ത്രി  നരേന്ദ്രമോദി  ഒരു  ദിവസത്തെ   ജനതകർഫ്യൂ  പ്രഖ്യാപിച്ചപ്പോൾ  തന്നെ  ജനങ്ങൾ  ബുദ്ധിമുട്ടിലായി . ലോക്കഡൗൺ   പ്രഖ്യാപ്പിച്ചതോടെ  ജനങ്ങൾ   പ്രവാസഭൂമികയിൽ  ആയിരിക്കുന്ന  ലക്ഷകണക്കിനു സഹോദരങ്ങളെ  ഓർത്ത്  ആശങ്കപ്പെ ടുകയും   സാമ്പത്തികമായി  തളരുകയും  ചെയ്യ്‌തു.    ഒരു  പ്രശ്നം വരുമ്പോൾ സുരക്ഷിതമായി  ഓടിയെത്താനുള്ള ഏദൻതോട്ടം  എന്ന  നിലയിലാണ്   പ്രവാസികൾ എന്നും കേരളെത്തെ കണ്ടിട്ടുള്ളത് .  "പ്രവാസികൾ  ഇങ്ങോട്ട്     

വരേണ്ടതില്ല അവരാണ് ഇവിടെ കോവിഡ് പരത്തിയത്". എന്നിങ്ങനെ യുള്ള വാക്കുകൾ അറിയാതെ പോലും നമ്മൾ ഉരുവിടാൻ പാടുള്ളതല്ല.

 ആരോഗ്യപ്രവർത്തകക്കിടയിൽ  'കുറുന്തോ ട്ടിക്കും  വാതം ' എന്ന ശൈലി  പ്രസക്തമാണ്. ലോക്ഡൗൺ  പ്രഖ്യാപിച്ചപ്പോഴും  ജനങ്ങൾ  കൊറോണ  എന്ന വൈറസിനെ  കാര്യമാക്കാതെ  ഇറങ്ങി നടക്കുക യാണ്. എന്നാൽ രോഗബാധിതരാ  യവർക്ക്   സ്വന്തം ജീവനും  കുടുംബവും  മറന്ന്  പതിനായിരക്കണക്കിന് നഴ്‌സുമാരും  ഡോക്ടർമാരും 

ആണ് കാവൽ മാലാഖ മാരാ കുന്നത്. ലോ കാരോഗ്യ സംഘടനയും, പോലീസും ഊണും ഉറക്കവും ഇല്ലാതെ രാജ്യത്തിന്റെ യും ജനങ്ങ ളുടെയും സുരക്ഷ ക്കുവേണ്ടി പൊരുതുകയാണ്. ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെ യും ഈ പ്രയത്നത്തിന് ഫലമുണ്ടാ കാണാമെങ്കിൽ നമ്മളും അവരുടെ വാക്കുകൾ അനു സരിക്കേ ണ്ടതുണ്ട്. കൊറോണക്കാലത്ത്‌ താൻ ഒറ്റക്കല്ല ന്നും തന്റെ കൂടെ ഈ ലോകം മുഴുവൻ ഉണ്ടെന്നറിയിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നമ്മൾ ദീപപങ്ങൾ തെളിയിച്ചു. പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടുകൂടി കുട്ടികൾ ആയ ഞങ്ങളാണ് ഏറെ കഷ്ടത്തി ലായത്. അടച്ചു പൂട്ടി യിരിക്കുന്നഓരോ ദിവസവും എങ്ങനെ തള്ളിനീക്കണമെന്ന റിയാതെ കുട്ടികളും, കുറച്ചു നേരം പോലും അടങ്ങി യിരിക്കാൻ കഴിയാത്ത മാനസിക വെല്ലുവിളി കൾ നേരിടുന്ന കുട്ടികളുമുണ്ട്. ഇങ്ങനെ യുള്ള കുട്ടികളെ ക്കൊണ്ട് അമ്മമാരും ബുദ്ധി മുട്ടുന്നു. പുറംലോകം ഇഷ്ട്ടപ്പെടുന്ന കുട്ടികൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ അടങ്ങിയിരി ക്കുമ്പോൾ കളികളി ലൊന്നും ഏർപ്പെടാത്ത തു കൊണ്ടും വ്യായാമക്കുറവു കൊണ്ടും കുട്ടികൾക്ക് പല രോഗങ്ങളും വരുന്നു. പുറത്തിറങ്ങി യാൽ രോഗം പടരുമെന്ന ഭീതി മൂലം മാതാ പിതാക്കൾ നെഞ്ചോടു ചേർത്തു പിടിച്ചു കഴിയുക യാണ്. കോവിഡ് 19 ഒപ്പം ജീവിതശൈലി രോഗങ്ങളും വർദ്ധി ക്കുന്നുണ്ട്. എല്ലാവരും വീട്ടിൽ ഇരിക്കുമ്പോഴും തെരുവിൽ പിച്ച എടുക്കുന്നവർക്കും ഒരു പിടി ചോറ് കൊടുക്കുവാനും സന്നദ്ധ പ്രവർത്തകർ ഉണ്ടെന്ന് എനിക്ക് മനസിലായി.

പ്രതിരോധമാണ്  നമ്മുടെ ശക്തി. രോഗവ്യാപനം  നമ്മുടെ ആരോഗ്യ സംവിധാനത്തെ  തകിടം മറിക്കും. ആദ്യമായി ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ പി  പി  ഇ  കിററുകളും  മാസ്കുകളും  വേണ്ടത്ര സംഭരിക്കണം. പ്രളയത്തെയും  വസൂരി,  യെയും, നിപയെയും  നേരിട്ട നമ്മൾ കൊറോണയെയും നേരിടും. ഈ മഹാമാരി ക്ക്  പ്രതിവിധി  കണ്ടെത്തി ജനങ്ങളെ മരണത്തിൽ നിന്ന് രക്ഷിക്കുവാനും ഫല പ്രദമായ വാക്‌സിൻ കണ്ടുപിടിച്ച് പ്രതിരോധ ശേഷി വർധിപ്പിക്കാനാണ് ആരോഗ്യ സംഘടനയുടെ പോരാട്ടം. അതിനാൽ നമ്മൾ സാമൂഹിക അകലം  പാലിച്ചും, കൈകൾ കഴുകിയും മറ്റുള്ളവർക്ക് വ്യാപിക്കാതെ നോക്കേണ്ടതുണ്ട്. എല്ലാവരും അനാവശ്യ മായി വീടിനു പുറത്തിറങ്ങാതെ  ഇരിക്കുക യാണെങ്കിൽ, അത്യാവശ്യം അകലം പാലിക്കുക യാണെങ്കിൽ, വീടിനു പുറത്തിറങ്ങുമ്പോൾ  മാസ്ക് ധരിക്കുക യാണെങ്കിൽ രോഗലക്ഷണമില്ലാത്ത, അണുബാധ ഉള്ളവരിൽ നിന്നുപോലും  മറ്റുള്ളവരിലേക്ക് രോഗവ്യാപന ത്തിനുള്ള സാധ്യത കുറയും. മഹാമാരിയെ പറ്റി യുള്ള ഭയം അല്ല ജാഗ്രതയാണ് വേണ്ടത്. ദുരന്തങ്ങൾ വരുമ്പോൾ കൈ കോർക്കുന്നതിനേക്കാൾ നല്ലത് ദുരന്തങ്ങൾ വരാതിരിക്കാൻ കൈ കോർക്കുന്നതാണ്. നമുക്ക് അജ്ഞാത മായ  എന്നാൽ അനുഭവത്തിലൂടെ  പ്രാപ്യമാകുന്ന  പ്രപഞ്ച പൊരുളിനെ  നമിക്കാനുള്ള  വിനയമുണ്ടാകട്ടെ.  അവിടുത്തെ അംഗീകരിക്കാൻ  മനസിന്‌  വലുപ്പമില്ലെങ്കിലും സാരമില്ല, നിന്ദിക്കാതിരിക്കാണെങ്കിലും  മനുഷ്യന്  നല്ല  മനസുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.

"പ്രതിരോധിക്കാം അതിജീവിക്കാം ".

ലോകാ സമസ്ത :

 സുഖിനോ ഭവന്തു 


അനുനന്ദ കെ വി
8D മേരിലാന്റ് ഹൈസ്കൂൾ മടമ്പം
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം