മൂൺലൈറ്റ് എൽ പി എസ് മുണ്ടക്കുറ്റി/ പരിസ്ഥിതി ക്ലബ്ബ്
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യക്ത മനസ്സിലാക്കുന്നതിനും ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിനും മലിനീകരണ പരിഹാര അവബോധമുണ്ടാക്കുന്നതിനുവേണ്ടിയും സ്കൂൾ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചു വരുന്നത് ക്ലബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. ഇന്ന് സ്കൂൾ അങ്കണത്തിൽ കാണുന്ന നിരവധി ചെടികളും മരങ്ങളും വിവിധ വർഷങ്ങളിൽ ക്ലബ് പ്രവർത്തകർ നട്ടുപിടിപ്പിച്ചതാണ്. ക്ലാസ് പഠന പ്രവർത്തനങ്ങൾക്കും ഇവ വളരെ അധികം പ്രയോജനപ്പെടുന്നുണ്ട്. പരിസരത്തുള്ള പക്ഷികളെയും ശലഭങ്ങളെയും സസ്യങ്ങളേയും തിരിച്ചറിഞ്ഞ് അവരെ പരിപാലിക്കാൻ കഴിവുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബിൽ ഉണ്ട് . പുതുതലമുറയ്ക്ക് മാതൃക കാട്ടാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ മുഴുകാനാണ് ക്ലബ് പ്രവർത്തകരുടെ തീരുമാനം.