ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്കൂളിലെ അന്തർദേശിയ റേഡിയോ ദിനാഘോഷത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും റേഡിയോ പരുപാടി കേൾക്കുന്നു.
ആലപ്പുഴ മുഹമ്മദൻസ് എൽ പി  സ്കൂളിലെ അന്തർദേശിയ റേഡിയോ ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. വിരൽത്തുമ്പിൽ വിസ്മയങ്ങൾ തീർക്കുന്ന ആധുനിക കാലഘട്ടത്തിൽ പഴയ റേഡിയോയിൽ നിന്നുള്ള ശബ്‌ദം കുട്ടികൾക്ക് പുത്തൻ ഉണർവേകി. വിഞ്ജാനവും, വിനോദവും വിരുന്നുകാരാകുന്ന പഴയറേഡിയോ അനുഭവങ്ങൾ പരിപാടി ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഹെഡ്മിസ്ട്രസ് പി കെ ഷൈമ കുട്ടികളുമായി പങ്കുവച്ചു.'