കെെകഴുകീടാതൊരുനെരം
ഇല്ലകഴിക്കില്ലാഹാരം..
എന്നേഞാൻ പഠിച്ചൊരീ വാക്യം
എന്നും അനുസരിച്ചില്ലെന്നു മാത്രം.
അപ്പോളുമൊരുനാളു വരുമെന്നോർത്തില്ല ഞാൻ
എന്നെ കെെ കഴുകിക്കാനോർമ്മപ്പെടുത്താൻ
അധ്യാപകർ എപ്പോഴും ഉരുവിടുന്നോരീ മന്ത്രം..
കാര്യമത്ര ഗമിനിച്ചില്ല ഞാൻ.
ഇപ്പോഴെന്നെ മാത്രമല്ല...ലോക-
ജനത മുഴുവനീമന്ത്രമുരുവിടുന്നു…
അനുസരിച്ചീടുന്നു...അണിയത്തിരുന്നല്ല…
അകലെയിരുന്നാണെന്നു മാത്രം.
ഇപ്പോ ഞാനോർക്കുന്നു..
ഈ ഈരടി മന്ത്രമല്ലോ-
യെൻ ജീവശക്തി.