സ്കൂളടച്ചു ഇനി, കൂട്ടുകാർക്കെല്ലാം
അവധിക്കാല സന്തോഷം-
മഴയുണ്ടങ്കിൽ
ചെളിവെള്ളത്തിൽ
തുള്ളിച്ചാടി നടക്കാനും
കൊച്ചു കുളത്തിൽ ചൂണ്ടയിട്ട്
മീൻ പിടിക്കാൻ പോകാനും
വെയിലും കൊണ്ട്
സൈക്കിളിൽ വട്ടം കറങ്ങി നടക്കാനും
ഫുട്‌ബോളും ക്രിക്കറ്റും മാറി മാറി കളിക്കാനും
ഓരോ പകലിലും
കൊതിയാവുന്നു
അവധിക്കാല ക്ക്ലാസ്സും വേണ്ടേ
പഠനവും ഇനി പതിയെ മതി
കടലും സിനിമയും, കാഴ്ചകളും
കണ്ട് രസിച്ചു നടക്കണം
അപ്പോഴേക്കും
കൊറോണ-വന്നു ഭീതി പരത്തി
അവധിക്കാലം വീട്ടിൽ ഇരുന്നു
സ്വപനം കാണാൻ വിധിയായി?