മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം/അക്ഷരവൃക്ഷം/ജീവിക്കാൻ ഇടം ഇല്ല

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിക്കാൻ ഇടം ഇല്ല


(ഒരു വശത് നിന്ന് സഞ്ചരിക്കുന്ന അമ്മാവനും ഇരു വശത്തുകൂടി സഞ്ചരിക്കുന്ന വഴി പോക്കരും വഴി പോക്കർ ഒരു മുഖ്യമായ വിഷയം ചർച്ചചെയ്യുന്നു അമ്മാവൻ ആലോചിക്കുന്ന ഇവർ എന്താണുപറയുന്നതെന്ന് ) മക്കളെ ഒന്നു നിന്നെ ! അമ്മാവാ എന്താ കാര്യം, അമ്മാവൻ എങ്ങോട്ടാ. എന്താ മക്കളെ കാര്യം. അമ്മാവൻ ഒന്നും അറിഞ്ഞില്ലേ, നമ്മുടെ കവായിക്കാട് വെട്ടി നശിപ്പിച്ചു ഫാക്ടറി പണിയാൻ പോവുകയാ. നമ്മുടെ കവായിക്കാടോ! എന്റെ കാവിലെ ഭഗവതിയെ! ഞാൻ ഇതെന്താ കേൾക്കണേ കാടും മലകളും വൃക്ഷങ്ങളും കുന്നുകളും ഒക്കെ നിറഞ്ഞ എന്റെ കവ്വായി അമ്മാവാ എന്റെ വീടും കുടുംബവും ഒക്കെ പോയി എന്റെ ഭാര്യയും മക്കളും അനാഥമായി അമ്മാവാ നമ്മുടെ പണ്ടത്തെ ഗ്രാമം എത്ര മനോഹരമായിരുന്നു കാടു മലകളും കുന്നുകളും അരുവികളും നിറഞ്ഞ എത്ര സുന്ദരമായ ഗ്രാമം (അവർ പഴയ ഗ്രാമത്തിലേക്ക് പോകുന്നു പഴയ ഗ്രാമത്തിലെ കൃഷിയും ഗ്രാമഭംഗിയും കാണിക്കുന്ന ആ ഗ്രാമത്തിന് ഭംഗി അധികനേരം നിന്നില്ല എല്ലാം പഴയത് പോലെ ആയി) എവിടെ എവിടെ എന്റെ ഗ്രാമം പഴയകാല ഗ്രാമം എവിടെ ഇനി നാം എവിടെ ജീവിക്കും? അമ്മാവാ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് എന്നാൽ ഈ മനുഷ്യനായ നമുക്ക് ഇനിയും ഇവിടെ ജീവിക്കാൻ ഇടം ഇല്ലല്ലോ. നീ എന്താണ് പറയുന്നത് ഇനി ഈ നാട്ടിൽ ഒരു പാമ്പിനെ പോലും ജീവിക്കാൻ കഴിയുമോ കാടുകളും കാവുകളും മനുഷ്യർ വെട്ടിനശിപ്പിച്ചു ഇല്ലേ പിന്നെ പറവകൾക്ക് പോലും ഇവിടെ ആനന്ദമായി പറക്കാൻ സാധിക്കുമോ മാനം മുട്ടുന്ന ടവറുകളും ഫ്ലാറ്റുകളും പറവകളെ ഇടിച്ച് ഇടാൻ തക്കത്തിൽ ഉള്ള വിമാനങ്ങളും വഴിപോക്കർ അമ്മാവാ എനിക്ക് പേടിയാകുന്നു ഇനി ഇനി നാമെത്ര കാലം നമ്മൾ ഈ ഗ്രാമത്തിൽ ജീവിച്ചിരിക്കും.


ഫൈസൽ
9 B മുസ്ലീം എച്ച്.എസ്. ഫോർ ബോയിസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ