മുസ്ലീം അസോസിയേഷൻ യു പി എസ് തൈക്കാട്/അക്ഷരവൃക്ഷം/വൃത്തിയില്ലാത്ത രാധക്ക് വന്ന മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയില്ലാത്ത രാധക്ക് വന്ന മാറ്റം

ഒരു ഗ്രാമത്തിൽ രാധ എന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു . രാവിലെ അമ്മ വിളിച്ചുണർത്തുമ്പോൾ അവൾ കരഞ്ഞുകൊണ്ടാണ് എഴുന്നേൽക്കുന്നത്. പല്ല് തെയ്ക്കാനും, മുഖം കഴുകാനും, തല ചീകാനും, കുളിക്കാനും, നഖം വെട്ടാനും ഒക്കെ അവൾക്ക് ഭയങ്കര മടിയായിരുന്നു. കരഞ്ഞു കരഞ്ഞു അമ്മയുടെ അടിയും വാങ്ങിയാണ് അവൾ ഇതൊക്കെ ചെയ്തിരുന്നത്. അത് കാരണം അവൾ സ്കൂളിൽ എത്താൻ എന്നും വൈകും. വൃത്തി ഇല്ലായ്മ കാരണം അവൾക്ക് മാരകമായ അസുഖം പിടിപെട്ടു. അങ്ങനെ അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. കുടുംബാംഗങ്ങളെ കാണാൻ സാധിക്കാതെ ഒരു മുറിയിൽ കിടക്കേണ്ടി വന്നു. കുറെ നാളുകൾക്ക് ശേഷം സുഖം പ്രാപിച്ച് അവൾ വീട്ടിൽ എത്തി. പിറ്റേ ദിവസം രാവിലെ അവൾ ഓടിച്ചെന്ന് പല്ലുതേച്ചു, കുളിച്ചു വൃത്തിയായി യൂണിഫോം ധരിച്ച് സുന്ദരി കുട്ടിയായി സ്കൂളിൽ പോയി. പിന്നെ അവൾ എന്നും ശുചിത്വം പാലിച്ചു ജീവിച്ചു.

മാധവ് ജി
6A മുസ്ലീം അസോസിയേഷൻ യു പി എസ് തൈക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ