മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പരിസ്ഥിതി ക്ലബ്ബ്/2025-26
| Home | 2025-26 |
പരിസ്ഥിതിദിനാഘോഷം 2025
മുസ്ലിം ഹയർ സെക്കന്ററി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ പ്രത്യേക അസംബ്ലി Conduct ചെയ്തു. ബഹുമാനപ്പെട്ട മാനേജർ പരിപാടി ഉൽഘാടനം ചെയ്യുകയും പ്രിൻസിപ്പൽ പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിന്റ ദൂഷ്യങ്ങളെക്കുറിച്ചും നമ്മുടെ പരിസ്ഥിതി മലിനമാകാതെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ കുട്ടികളെ ബോധവാന്മാരാക്കി. കുട്ടികൾ പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള ഗാനങ്ങൾ ആലപിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കങ്ങഴ ഗ്രാമത്തെ കോവൽ ഗ്രാമമാക്കി മാറ്റാൻ കുട്ടികൾക്ക് കോവൽ തണ്ടുകൾ വിതരണം നടത്തുകയും ചെയ്തു.


മുസ്ലിം ഹയർ സെക്കന്ററി സ്‌കൂളിലെ പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനമായി ആഘോഷിച്ചു . കർഷകദിനാചരണത്തിൻ്റെ ഭാഗമായി രണ്ട് കുട്ടി കർഷകരെ ആദരിച്ചു . നാലാം ക്ലാസ് വിദ്യാർത്ഥി ആവണി എട്ടാം ക്ലാസ് വിദ്യാർത്ഥി അതുൽ എന്നിവരെയാണ് ആദരിച്ചത്. കങ്ങഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റംലി ടീച്ചർ മുഖ്യഅതിഥിയായി പരിപാടി ഉദ്ഘാടനം ചെയ്തു .


മാതൃഭൂമി Seed ൻ്റെ ഹരിത വിദ്യാലയ പുരസ്കാരം Muslim HS S ന് ലഭിച്ചു. Gem of seed പുരസ്കാരം ATHUL ANIL ന് ലഭിച്ചു.

