മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എല്ലാം നല്ലതിന്

Schoolwiki സംരംഭത്തിൽ നിന്ന്
എല്ലാം നല്ലതിന്

ഒരു മരത്തിൽ കുറെ കിളികൾ ഉണ്ടായിരുന്നു അതിൽ ഒരു കിളി മാത്രം മരത്തിൽ കൂട് കെട്ടാതെ വേരുകൾക്കിടയിലെ പൊത്തിൽ ആണ് താമസിച്ചത് 'മിട്ടു 'എന്നാണ് അവന്റെ പേര് മിട്ടുവിന് പറക്കാൻ കഴിയില്ല കാരണം കുഞ്ഞായിരിക്കുമ്പോൾ ഒരു ചിറക് മുറിഞ്ഞുപോയതാണ് മിട്ടുവിന്റെ ആകെയുള്ള കൂട്ട് ചിണ്ടൻ എലി ആണ് തക്കം കിട്ടുമ്പോഴൊക്കെ മറ്റു കിളികൾ ചിറകില്ലാത്തതിന്റെ പേരിൽ അവനെ കളിയാക്കുമായിരുന്നു. മിട്ടുവിന് ആദ്യമൊക്കെ വിഷമമായിരുന്നു എന്നാൽ അവൻ ചിന്തിക്കാൻ തുടങ്ങി. ചിറകുകൾ ഇല്ലെകിൽ എന്താ നടക്കാനും ഓടാനും കഴിയുന്നുണ്ടല്ലോ അങ്ങനെ ഒരു ദിവസം വേടന്റെ വലയിൽ പക്ഷികളെല്ലാം കുടുങ്ങി തിരികെ വന്ന വേടൻ വലയിൽ നിന്നും കിളികളെ പുറത്തെടുത്തു കുട്ടത്തിൽ ചിറക് മുറിഞ്ഞ മിട്ടുവിനെ എടുത്തു വലിച്ചെറിഞ്ഞു ബാക്കിയുള്ളവരെ കൂട്ടിൽ അടക്കുകയും ചെയ്തു. രക്ഷപെട്ട മിട്ടു ഉടൻ ചിണ്ടു വിന്റെ അടുത്തെത്തി മിട്ടു ആവിശ്യപെട്ടതുപോലെ ചിണ്ടൻ വേടന്റെ കണ്ണ് വെട്ടിച്ചു കൂട് കടിച്ചു മുറിച്ചു മിട്ടു പറഞ്ഞിട്ടാണ് ചിണ്ടൻ നമ്മളെ രക്ഷപെടുത്തിയതെന്ന് മനസിലാക്കിയ കിളികൾ വേഗം അവന്റെ അടുത്തെത്തി മിട്ടുവിന് സന്തോഷമായി പിന്നീടവൻ ഒരിക്കലും ചിറകില്ലാത്തതിന്റെ പേരിൽ ദുഃഖിച്ചില്ല.

പ്രാർത്ഥന കെ. വി
2 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ