എത്ര സുന്ദരമായിരുന്നെൻ പ്രകൃതി
എന്നാൽ , തോടുകളില്ല വയലുകളുമില്ല
ഒന്നുമില്ലാത്തൊരു പ്രകൃതി
പക്ഷികളെ കാണുന്നില്ല
ജന്തുക്കളെ കാണുന്നില്ല
പ്രകൃതിയാം മടിത്തട്ടിൽനിന്നവരെങ്ങു്പോയി ?
അപകടകാരികളായ മനുഷ്യർ കൊന്നൊടുക്കി
അവർ വൃക്ഷം മുറിച്ചു , കുളം നികത്തി
പ്രകൃതിയാം വരദാനത്തെ കൊന്നൊടുക്കി .
കാലാവസ്ഥകൾ മാറി , കാലം തെറ്റി മഴ
വെള്ളപ്പൊക്കവും മഹാരോഗങ്ങളും നിറയുന്നു
നമുക്ക് രക്ഷിക്കാം ഈ മനോഹരമായ പ്രകൃതിയെ
വൃത്തിയും വെടിപ്പുമായ് സംരക്ഷിക്കാം ഈ പ്രകൃതിയെ