മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തിയുള്ള ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുള്ള ഗ്രാമം
    ഒരു ഗ്രാമത്തിൽ മഹാനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല ശുദ്ധിയും വൃത്തിയുമായിരുന്നു. ആ രാജാവ് ആഗ്രഹിച്ചിരുന്നത് തന്റെ ഗ്രാമം എല്ലായ്പ്പോഴും ശുചിയായിരിക്കണമെന്നാണ്. രാജാവ് തന്റെ നാട്ടുകാരോട് അവരവരുടെ പരിസരം ശുചിയാക്കാൻ ആവശ്യപ്പെട്ടു. നാട്ടിലെ ശുചിത്വത്തെക്കുറിച്ചന്വേഷിക്കാൻ പ്രജകൾക്ക് ചുമതല കൊടുത്തു. അവർ ഓരോ വീടുകളിലായി കയറിയിറങ്ങിയപ്പോൾ ഒരു വീടിന്റെ അവസ്ഥ വളരെ ഭയാനവും ദുരിതം നിറഞ്ഞതുമായിരുന്നു. കാര്യമന്വേഷിക്കാതെ പ്രജകൾ രാജാവിന്റെ അടുത്ത് വന്ന് കാര്യം അവതരിപ്പിച്ചു. രാജാവ് പ്രജകളുമായി ആ വീട്ടിലെത്തി. വീടിന്റെ പരിസരം ചപ്പുചവറുകളും പ്ലാസ്റ്ററ്റിക് മാലിന്യങ്ങളും നിറഞ്ഞതായിരുന്നു. രാജാവ് അവിടെയെത്തിയപ്പോൾ ഒരു വൃദ്ധയായ സ്ത്രീയെ യാണ് കണ്ടത്. തീരെ വയ്യാത്ത ഒരു മുത്തശ്ശി. നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് ഇടറിയ ശബ്ദത്തോടെ മുത്തശ്ശി ചോദിച്ചു. ഞാൻ ഈ നാടിന്റെ രാജാവാണ് .നിങ്ങൾ ഇവിടെ തനിച്ചാണോ രാജാവ് ചോദിച്ചു. നിങ്ങളുടെ പരിസരം വൃത്തിഹീനമാണല്ലോ? രാജാവ് ചോദിച്ചു. എനിക്ക് ഒന്നും വയ്യ.. എന്റെ ശരീരം കൊണ്ട് എനിക്ക് ഒട്ടും വയ്യ.. മുത്തശ്ശി മറുപടി പ ഞ്ഞു. രാജാവ് തന്റെ അനുയായികളോട് ഇത് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു.ഇത് എങ്ങനെ ഇവിടെ വരുന്നു? ആരിടുന്നു? എന്നന്വേഷിക്കാൻ രാജാവ് ഉത്തരവിട്ടു. അന്വേഷിച്ചപ്പോൾ ഇത് ചെയ്യുന്നത് മുത്തശ്ശിയുടെ അയൽക്കാർ തന്നെയാണ് ഈ നീചപ്രവൃത്തി ചെയ്യുന്നത് എന്ന് മനസ്സിലായി. രാജാവ് അവർക്ക് നല്ല ശിക്ഷ നടപ്പാക്കി. അവിടെ കാവൽക്കാരെ ഏർപ്പെടുത്തി. ഗ്രാമം വൃത്തിയുള്ളതായി തീർന്നു. മുത്തശ്ശിയുടെ അയൽക്കാരെപ്പോലെയുള്ള ഒരാൾമതി നമ്മുടെ പരിസരം മലിനമാക്കാൻ.നമ്മൾ ഓരോരുത്തരുടെ വീടും ഗ്രാമവും ശുദ്ധിയാക്കിയാൻ നമ്മുടെ ലോകം മുഴുവൻ വൃത്തിയുള്ളതാക്കാം. നമ്മൾ ഓരോരുത്തരും അത് വിചാരിക്കണം.ഈ കഥ ഓരോരുത്തർക്കും പ്രചോദനമാകട്ടെ


റുമാന
5 B മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ