മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസക്തമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തു ലോകവും സസ്യജാലകങ്ങളും ചേർന്നതാണ്.പരിസ്ഥിതിയുടെ നിലനിൽപ്പിന് ദോഷമായ പ്രവർത്തനങ്ങൾ നമ്മുടെയും സസ്യങ്ങളുടെയും മൃഗങ്ങളു ടെയും ആവാസ വ്യവസ്ഥയു ടെ താളം തെറ്റിക്കുകയും മ നുഷ്യ നിലനിൽപ്പ് തന്നെ അപ കടത്തിലാവുകയും ചെയ്യും. പരിസ്ഥിതിയുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ട പ്പെട്ടുകൊണ്ടിരിക്കുന്നു.ജീവന്റെ നിലനിൽപ്പ് വായു പോ ലെ തന്നെ ആവശ്യമാണ് ജല വും.പക്ഷെ പുത്തൻ തലമുറ അതിന് യാതൊരു വിലയും കല്പ്പിക്കുന്നില്ല.അവർ ഉപേ ക്ഷിക്കുന്ന മാലിന്യങ്ങൾ പുഴ കളിലും തൊടുകളിലും തെരു വോരങ്ങളിലുമാണ് വലിച്ചെറി യുന്നത്. ഇത് കാരണമായി നമ്മുടെ ജലസ്രോതസ്സിന്റെ ലഭ്യത ഗണ്യമായി കുറഞ്ഞുവ രുന്നു. മാത്രമല്ല ഇതിന്റെ ഫല മായി തെരുവു പട്ടികൾ കൂടി ക്കൂടി വരുകയാണ്. ജനങ്ങൾ ക്ക് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയി ക്കും വലിയ വരൾച്ചയിലേക്കു മാണ് ലോകം നീങ്ങുന്നത്. ഇതും മാത്രമല്ല വലിയ മാറാ രോഗങ്ങളും നമ്മുടെ ഈ ദുഷ്പ്രവർത്തനം കൊണ്ട് സംഭവിക്കുന്നു.ഇതിന് കാര ണം നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറ യുന്നതാണ്. അതിന് ഏറ്റവും നല്ല ഉദാഹരണം 2020-ലെ കോവിഡ് 19 എന്ന രോഗം തന്നെയാണ്. ശുചിത്വം പാലി ക്കലോടുക്കൂടി ഒരു പരിധി വരെ ഈ മഹാരോഗത്തെ നമ്മുക്ക് തടയാൻ കഴിയും. ഇടയ്ക്കിടെ കൈയ്യും മുഖ വും കഴുകാൻ ശ്രമിക്കുക. ചുമക്കുമ്മുമ്പോഴും തുമ്മു മ്പോഴും ടവ്വൽ കൊണ്ട് വായ മൂടുക. അനാവശ്യമായി പുറ ത്തേക്ക് പോകരുത്.

ഷബാൻ അബ്ദുള്ള
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം