മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കർമ്മഫലം

Schoolwiki സംരംഭത്തിൽ നിന്ന്
കർമ്മഫലം
   ആംബുലൻസിൻ്റെ ശബ്ദം കേട്ടാണ് ഗോപു നെട്ടി എഴുന്നേറ്റത്. കുറച്ച് ദിവസമായി ഇങ്ങനെയാണ് അവൻ ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം
 മോനേ, ഭക്ഷണമിതാ പിന്നേ, കൈ സോപ്പിട്ട് കഴുകാൻ മറക്കരുതേ സിസ്റ്റർ പറഞ്ഞു. അവൻ ജനൽ കമ്പികളിലൂടെ പുറത്തേക്ക് നോക്കി. എന്ത് രസമായിരുന്നു അല്ലേ എൻ്റെ വീട്ടിൽ, അമ്മയും അച്ഛനും അനിയത്തിയുമൊക്കെയായി ... ലോക്ക് ഡൗൺപ്രഖ്യാപിച്ചതിൻ്റെ മൂന്നാം നാൾ അമ്മയുടെ കണ്ണ് വെട്ടിച്ച് ഫ്രണ്ട്സിനെ കാണാൻ പുറത്തേക്ക് പോയതായിരുന്നു. പിറ്റേന്ന് തൊട്ട് കലശലായ തുമ്മലും പനിയുമൊക്കെയായി ഡോക്ടറുടെ അടുത്തെത്തി ടെസ്റ്റിൻ്റെ റിസൾട്ട് വന്നപ്പോൾ +ve. പിന്നീടാണ് അറിഞ്ഞത് എൻ്റെ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഒരാൾക്ക് കോ വിഡ് ഉണ്ടായിരുന്നു എന്നത്.അങ്ങിനെ ഇന്ന് ഞാനീ ആശുപത്രി കിടക്കയിൽ - Ve റിസൾട്ടിനായി കാത്ത് കിടക്കുന്നു. അമ്മ എപ്പോഴും പറയും പുറത്തിറങ്ങല്ലേ മോനേ, എപ്പോഴും നമ്മൾ ശുചിത്വം പാലിക്കണം, നന്നായി കൈകൾ കഴുകിയിട്ടേ എന്തും കഴിക്കാവൂ എന്ന്. അന്ന് ഞാൻ അതൊന്നും ചെവികൊണ്ടില്ല. അമ്മ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ................
 അവൻ മെല്ലെ തൻ്റെ കണ്ണുനീർ തുടച്ചു.



ഹനാൻ സമദ്
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ