കൊറോണ !
കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ ,
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഠലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്.
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങ് നിന്നീടുമ്പോൾ 1
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ് .
കണ്ണിൽ കാണാത്ത കാതിൽ കേക്കാത്ത
കൊറോണ നീയിത്രയും ഭീകരനോ ?